റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വ്യോമസേനയുടെ സി 17 വിമാനങ്ങള്‍ രക്ഷാ ദൗത്യത്തിനായി റൊമേനിയയിലേക്ക്

March 2, 2022 - 7:54 am

ന്യൂഡല്‍ഹി: യുക്രെയ്നില്‍ റഷ്യന്‍ അധിനിവേശം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സി 17 വിമാനങ്ങള്‍ രക്ഷാ ദൗത്യത്തിനായി ഇന്ന് റൊമേനിയയിലേക്ക് തിരിക്കും. യുക്രെയ്നില്‍ കുടുങ്ങിയവരെ അതിര്‍ത്തി വഴി രക്ഷപ്പെടുത്താനാണ് ശ്രമം. ഖര്‍കീവിലും സുമിയിലും കുടുങ്ങിയവരെ രക്ഷപ്പെടുത്താനും ഇന്ത്യന്‍ സംഘം ലക്ഷ്യമിടുന്നുണ്ടെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ അറിയിച്ചു. അതേസമയം, 12000 ഇന്ത്യക്കാര്‍ യുക്രെയ്ന്‍ വിട്ടെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ വ്യക്തമാക്കി. ബെല്‍ഗറോഡ് അതിര്‍ത്തി വഴി ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള അനുമതി റഷ്യ നല്‍കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *