റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തീരസംരക്ഷണത്തിനായി പരീക്ഷണാടിസ്ഥാനത്തിൽ ജൈവഭിത്തി നിർമാണത്തിന് മാർച്ച് എട്ടിനു തുടക്കം

March 6, 2022 - 7:37 pm

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ തിരുവനന്തപുരം പൂവാർ പഞ്ചായത്തിലെ കടൽത്തീരത്ത് തീരസംരക്ഷണത്തിനായി പരീക്ഷണാടിസ്ഥാനത്തിൽ ജൈവഭിത്തി നിർമ്മിക്കുന്ന പദ്ധതിക്ക് മാർച്ച് എട്ടിന് തുടക്കമാകും. കാലാവസ്ഥാ വ്യതിയാനം മൂലം അതിരൂക്ഷ തീരശോഷണം നേരിടുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. തീരത്തെ മണൽ കടലെടുത്തു പോകുന്നത് തടഞ്ഞു നിർത്താൻ ശേഷിയുള്ളതും ഉപ്പു കാറ്റിനെ ചെറുത്തു നിൽക്കാൻ കഴിവുള്ളതുമായ കടലോര സസ്യമായ കൈച്ചെടിയാണ് ജൈവഭിത്തി നിർമ്മിക്കാനായി തെരഞ്ഞെടുത്തിരിക്കുന്നത്.

കോൺക്രീറ്റ്/ ഗ്രാനൈറ്റ് കടൽഭിത്തി സംവിധാനത്തിനുപകരം പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ബയോഫെൻസിംഗ് മാതൃക സൃഷ്ടിക്കുകയും അതുവഴി കേരള തീരത്തെ നഷ്ടപ്പെടുന്ന ബീച്ചുകൾ സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം. സംസ്ഥാന ജൈവവൈവിധ്യ ബോർഡും പൂവാർ ഗ്രാമ പഞ്ചായത്തിലെ ജൈവവൈവിധ്യ പരിപാലന സമിതിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. എട്ടിന് രാവിലെ 10ന് പൂവാർ കോസ്റ്റൽ പോലീസ് സ്റ്റേഷന് എതിർവശം നടക്കുന്ന ചടങ്ങിൽ എം. വിൻസന്റ് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *