റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വർക്കലയിലെ വീട്ടിൽ കൂട്ടമരണം നടന്ന സംഭവത്തിൽ അഞ്ചു പേരും മരിച്ചത് പുക ശ്വസിച്ചെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

March 8, 2022 - 8:07 pm

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിലെ വീട്ടിൽ കൂട്ടമരണം നടന്ന സംഭവത്തിൽ അഞ്ചു പേരും മരിച്ചത് പുക ശ്വസിച്ചെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ചിലരുടെ ശരീരത്തിൽ പൊള്ളലേറ്റതായും കണ്ടെത്തി. ആന്തരിക അവയവങ്ങൾ രാസ പരിശോധനയ്ക്ക് അയയ്ക്കും. മൃതദേഹങ്ങൾ ബുധനാഴ്ച ബന്ധുക്കൾക്ക് വിട്ടു കൊടുക്കുകയും ചെയ്യും.

അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. വർക്കല ഡി.വൈ.എസ്.പി പി നിയാസിന് അന്വേഷണ ചുമതല. റൂറൽ എസ്.പി ദിവ്യ ഗോപിനാഥ് മേൽനോട്ടം വഹിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *