റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റായ്ബലേറിയിൽ തകർന്നടിഞ്ഞ് കോൺഗ്രസ്

March 10, 2022 - 12:31 pm

ലക്നൗ: ഉത്തർപ്രദേശിൽ കോൺഗ്രസിനുണ്ടായത് വലിയ തിരിച്ചടി. നെഹ്രു കുടുംബത്തിന്റെ തട്ടകമായിരുന്ന റായ്ബലേറിയിൽ കോൺഗ്രസ് തകർന്നടിഞ്ഞു. റായ്ബറേലിയിൽ ബിജെപി സ്ഥാനാർത്ഥി അദിതി സിംഗാണ് മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസിന്റെ മനീഷ് ചൗഹാൻ മണ്ഡലത്തിൽ പിന്നിലാണ്.

1952 മുതൽ കോൺഗ്രസിനെ തുണച്ച റായ്ബറേലി മണ്ഡലം 1996-1998 ൽ മാത്രമാണ് ബിജെപിയെ തുണച്ചത്. അന്ന് അശോക് സിംഗാണ് റായ്ബറേലിയിൽ നിന്ന് വിജയിച്ചത്. എന്നാൽ 2022ൽ വീണ്ടും ബിജെപിയെ തുണയ്ക്കുന്ന കാഴ്ചയാണ് റായ്ബറേലി മണ്ഡലത്തിൽ കാണുന്നത്.

കോൺഗ്രസ് നേതാവായിരുന്ന അഖിലേഷ് സിംഗിന്റെ മകളാണ് റായ്ബറേലിയിൽ ബിജെപി സ്ഥാനാർത്ഥിയായ അദിതി സിംഗ്. 2007 ലും 2012 ലും കോൺഗ്രസ് ടിക്കറ്റിൽ റായ്ബറേലിയിൽ നിന്ന് മത്സരിച്ച് ജയിച്ച വ്യക്തിയാണ് അഖിലേഷ് സിംഗ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *