റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജില്ല ബാലസഭ ഫുട്ബോളിൽ കുഴുപ്പിള്ളി ജേതാക്കൾ

March 21, 2022 - 5:57 pm

ജില്ല കുടുംബശ്രീ മിഷൻ മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച ബാലസഭ ഫുട്ബോൾ ടൂർണമെന്റിൽ  കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് സി ഡി എസിലെ ബാലസഭ ടീം ജേതാക്കളായി. ഫൈനലിൽ അങ്കമാലി ബാലസഭ ടീമിനെ കുഴുപ്പിള്ളി ടൈബ്രേക്കറിൽ തോൽപ്പിച്ചു. മുഴുവൻ സമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചു.  എൻ ആർ വിശാൽ,  ടി എസ് സച്ചിൻദേവ്, ടി എ വസന്ത്, കെ എസ് വിഷ്‌ണു, കൃഷ്‌ണാനന്ദ്, അതുൽ സോമൻ, ആരിൻ അനുമോൻ, വി എസ് അനന്ദു, വി എസ് ആഷിക്, ടി  ഗുരുനാഥ്, ആൽവിൻ അജു എന്നിവരാണ്  കുഴുപ്പിള്ളി ബാലസഭ ടീം അംഗങ്ങൾ. വി എൻ ഷിബു ആണ് ടീമിനെ പരിശീലിപ്പിച്ചത്. പി വി ശ്രീനിജൻ എംഎൽഎയാണ് ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്‌തു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *