തിരുവനന്തപുരം: കെ.എസ്. ഇ.ബിയിലെ സാങ്കേതികേതര ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തുന്നു, 2022 ഏപ്രില്‍ ഒന്നുമതല്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ നടപടി. . വൈദ്യുതി ഭവനിലാണ് തുടക്കം. ഇത് വിജയിച്ചാല്‍ മറ്റ് സെക്ഷനുകളിലേക്കും നടപ്പാക്കും. ജീവനക്കാരുമായുളള ചര്‍ച്ചക്കുശേഷം വിപുലമാക്കുമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബി അശോക് പറഞ്ഞു.
തുടക്കത്തില്‍ ഭിന്നശേഷിക്കാര്‍ക്കും സ്‌കൂളില്‍ പോകാത്ത കുട്ടികളുളള അമ്മമാര്‍ക്കും സിംഗിള്‍ രക്ഷകര്‍ക്കള്‍ക്കുമാണ് മുന്‍ഗണന. വൈദ്യുതി ഭവനി്‌ലെ 300 ഓഫീസര്‍മാര്‍ക്കും 900 ജീവനക്കാര്‍ക്കും ലാപ്‌ടോപ്പ് നല്‍കി . വീഡിയോ കോണ്‍ഫറന്‍സിംഗ്, ഇ-ഓഫീസ് സോഫ്‌റ്റ് വെയറുകളും,ഓഫീസില്‍ ഇ-സര്‍വെയ്‌ലന്‍സും ഒരുക്കി. വീട്ടിലിരുന്ന ജോലി ചെയ്യാനുളള മാര്‍ഗ നിര്‍ദ്ദേശങ്ങളും ജീവനക്കാര്‍ക്ക നല്‍കി. ഓരോ സെക്ഷനിലും 20 ശതമാനം പേരെ ഒരേസമയം വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കും. ജനങ്ങളുമായി ബന്ധ്‌പ്പെടേണ്ട സെക്ഷനുകളില്‍ 10 ശതമാനം പേര്‍ക്കായിരിക്കും അനുമതി.
തുടക്കത്തില്‍ മാസത്തില്‍ നാലുദിവസം, തുടര്‍ച്ചയായി രണ്ടുമാസങ്ങളിലായി എട്ടുദിവസം ,വര്‍ഷത്തില്‍ നാലുമാസങ്ങളിലായി 16 ദിവസം ആണ് വര്‍ക്കഫ്രം ഹോം ജോലി . ആറ് മണിക്കൂര്‍ സേവനം ഉറപ്പാക്കണം. 10 മുതല്‍ ആറുവരെ ഫോണില്‍ കിട്ടണം. വീഡിയോ കോണ്‍ഫറന്‍സില്‍ മാന്യമായി വസ്ത്രം ധരിക്കണം. എന്നിവയാണ് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കുളള നിര്‍ദ്ദേശങ്ങള്‍. പരിമിതമായ ഫയലുകള്‍ കൈകാര്യം ചെയ്യുന്നവിഭാഗത്തിന് മാത്രമാണിത് അനുവദിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ മേലുദ്യോഗസ്ഥര്‍ വിലയിരുത്തിയ ശേഷം തുടരണോ മറ്റ് ഓഫീസുകളിലേക്ക് വ്യാപിപ്പിക്കണോ എന്ന കാര്യം തീരുമാനിക്കും.
