റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ധനവിലവര്‍ധന: കേന്ദ്രത്തെ ഉണര്‍ത്താന്‍ മണി മുഴക്കുകയും ഡ്രമ്മടിക്കുകയും ചെയ്യുന്ന സമരവുമായി കോണ്‍ഗ്രസ്

March 27, 2022 - 11:29 am

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവില വര്‍ധനയ്ക്കെതിരേ വ്യത്യസ്ത സമരവുമായി കോണ്‍ഗ്രസ്. ഉറക്കം നടിക്കുന്ന ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിനെയും ഉണര്‍ത്താന്‍ രാജ്യത്തെമ്പാടും മണി മുഴക്കുകയും ഡ്രമ്മടിക്കുകയും ചെയ്യണമെന്നാണ് കോണ്‍ഗ്രസ് ആഹ്വാനം.

ഇന്ധനവില വര്‍ധിച്ചിട്ടും മൗനം തുടരുന്ന ബി.ജെ.പിയുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ വീടുകളിലെ പാചകവാതക സിലിണ്ടറുകളില്‍ മാല ചാര്‍ത്തി മണിമുഴക്കുകയും ഡ്രമ്മടിക്കുകയും ചെയ്ത് പ്രതിഷേധിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. വീടുകള്‍ക്കു പുറത്തും പൊതുസ്ഥലങ്ങളിലും ഇത്തരം പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് മഹാമാരിക്കെതിരേ ബി.ജെ.പി. നടത്തിയ പ്രചാരണത്തില്‍നിന്ന് ആശയമുള്‍ക്കൊണ്ടാണു കോണ്‍ഗ്രസിന്റെ പുതിയ സമരരീതി. കോവിഡ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകരോട് നന്ദി പ്രകടിപ്പിക്കാനും പിന്തുണ പ്രഖ്യാപിക്കാനുമായി വീടുകള്‍ക്കു പുറത്ത് പാത്രങ്ങള്‍ കൊട്ടാനും കൈകൊട്ടാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. രാജ്യത്തെമ്പാടും വലിയ വിഭാഗം ജനങ്ങള്‍ ഈ പരിപാടിയില്‍ അണിനിരക്കുകയും ചെയ്തിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *