റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിറ്റി സർക്കുലർ 10 രൂപ നിരക്ക് ജൂൺ 30 വരെ നീട്ടി

April 1, 2022 - 8:21 pm

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കെഎസ്ആർടിസി സിറ്റി സർക്കുലർ ബസുകളുടെ 10 രൂപ യാത്രാ നിരക്ക് ജൂൺ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. 10 രൂപ ടിക്കറ്റ് എടുത്താൽ എത്ര ദൂരം വേണമെങ്കിലും സിറ്റി സർക്കുലർ ബസ്സിൽ സഞ്ചരിക്കാം. നഗരത്തിലെ പ്രധാന സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവ ബന്ധിച്ചു കൊണ്ട് ഇടറോഡുകളിലൂടെയുള്ള സിറ്റി സർക്കുലർ 7 റൂട്ടുകളിലാണ് നിലവിലുള്ളത്.

യാത്രക്കാർക്ക് പെട്ടെന്നു തിരിച്ചറിയാവുന്ന തരത്തിൽ പ്രത്യേക നിറങ്ങളാണ് ഓരോ റൂട്ടിലെ ബസുകൾക്കും നൽകിയിരിക്കുന്നത്. കൂടുതൽ സ്ഥലങ്ങളിലേക്ക് സിറ്റി സർക്കുലർ സർവീസ് വ്യാപിപ്പിക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *