റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘സ്വപ്നപദ്ധതി’ നടപ്പാക്കാനൊരുങ്ങി ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത്

April 2, 2022 - 2:44 pm

ഭൂരഹിത – ഭവനരഹിതര്‍ക്ക് ലൈഫ് പദ്ധതി പ്രകാരമുള്ള വില്ലകള്‍ നിര്‍മ്മിച്ചു നല്‍കി മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുകയെന്ന ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്നപദ്ധതി യാഥാര്‍ഥ്യമാകുന്നു.

പദ്ധതിയുടെ ആദ്യ ഘട്ട പ്രവര്‍ത്തനമായി വില്ല നിര്‍മ്മാണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് സ്ഥലംവാങ്ങുകയും ചെയ്തു. മുദാക്കല്‍ പഞ്ചായത്തിലെ 94 സെന്റ് വസ്തുവിലാണ്സ്വന്തമായി ഭൂമിയില്ലാത്ത  കുടുംബങ്ങള്‍ക്കായി വില്ലകള്‍ ഉയരുന്നത്.

ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റില്‍ ഈ സ്വപ്ന പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്. പദ്ധതി യഥാര്‍ഥ്യമാകുന്നതോടെ മുപ്പതോളം കുടുംബങ്ങള്‍ക്ക് സ്വന്തമായി വില്ലകളാകും. കൂടാതെ കുട്ടികള്‍ക്കായി പാര്‍ക്ക്, അംഗനവാടി, ഗ്രന്ഥശാല, വില്ലകളിലേക്ക് മികച്ച റോഡുകള്‍ എന്നിവ നിര്‍മ്മിക്കുകയും കുടിവെള്ള പദ്ധതി നടപ്പിലാക്കുകയും ചെയ്യുമെന്ന് ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി. സി അറിയിച്ചു. ഒപ്പം ആയിരത്തില്‍ അഞ്ചു പേര്‍ക്ക് എന്ന കണക്കില്‍ സ്ഥിരം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനും പഞ്ചായത്ത് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഇതിനായി ബജറ്റില്‍ തുക മാറ്റിവച്ചിട്ടുണ്ടെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *