റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: തീരതണല്‍ പദ്ധതി: ബോര്‍ഡുകള്‍ സ്ഥാപിച്ചു

April 8, 2022 - 2:53 pm

കോഴിക്കോട്: തീരതണല്‍ പദ്ധതിയുടെ ഭാഗമായി അഴിയൂര്‍ ഗ്രാമപഞ്ചായത്തും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും ചേര്‍ന്ന് പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളിലെ കടല്‍ത്തീരത്ത് നോട്ടീസ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. തീര സംരക്ഷണവും ശുചിത്വവും ഉറപ്പാക്കാനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് തീരതണല്‍.

തീരദേശത്ത് മലമൂത്ര വിസര്‍ജ്ജന നടത്തുന്നത് നിയമവിരുദ്ധം,  വീടുകളിലെ ഭക്ഷണ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഒഴിഞ്ഞ കുപ്പികള്‍ എന്നിവ കടല്‍ത്തീരത്ത് വലിച്ചെറിയരുത്, പൊതുസ്ഥലങ്ങളില്‍ മദ്യപാനം പാടില്ല തുടങ്ങിയ കാര്യങ്ങള്‍ ബോര്‍ഡുകളില്‍ എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തീരദേശ വാര്‍ഡുകളായ 1,12,13,14,15,16,18 എന്നിവയിലാണ് രണ്ടു ബോര്‍ഡുകള്‍ വീതം സ്ഥാപിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *