റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: മോഡല്‍ പോളിടെക്‌നികില്‍ സൗജന്യ കോഴ്‌സ്

April 13, 2022 - 8:22 pm

ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തികുന്ന കോഴിക്കോട് എന്‍.ഐ.ഇ.എല്‍.ഐ.ടിയും കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജും ചേര്‍ന്ന് പടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ കോഴ്‌സ് നടത്തുന്നു.

എന്‍.എസ്.ക്യൂ.എഫ് ലെവല്‍ നാല് നിലവാരത്തിലുളള അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ അക്കൗണ്ടിംഗ് ആന്‍ഡ് പബ്ലിഷിംഗ് കോഴ്സിന്റെ ദൈര്‍ഘ്യം 200 മണിക്കൂറാണ്. 

എന്‍.എസ്.ക്യൂ.എഫ് ലെവല്‍ നാല് നിലവാരത്തിലുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡാറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷനും സീറ്റ് ഒഴിവുണ്ട്. 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടൂ അല്ലെങ്കില്‍ ഐ.ടി.ഐ ആണ് വിദ്യഭ്യാസ യോഗ്യത. ജനറല്‍, ഒ.ബി.സി തുടങ്ങിയ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഫീസ് അടച്ച് കോഴ്സില്‍ ചേരാം. ഫോണ്‍: 9447488348.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *