റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐ ലീഗില്‍ കെങ്ക്രിക്ക് കന്നി ജയം

April 23, 2022 - 2:40 pm

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ ഐസ്വാള്‍, കെങ്ക്രി ടീമുകള്‍ക്കു ജയം. ഐസ്വാള്‍ റയാല്‍ കശ്മീരിനെ 3-2 നു തോല്‍പ്പിച്ചപ്പോള്‍ സുദേവയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണു കെങ്ക്രി തോല്‍പ്പിച്ചത്. കെങ്ക്രിയുടെ ആദ്യ ജയമാണിത്. കല്യാണി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അകെരാജ് മാര്‍ട്ടിന്‍സ്, വിജയ് നാഗപ്പന്‍, കിന്‍സായ്ലാങ് ഖോങ്സിറ്റ് എന്നിവര്‍ ഗോളടിച്ചു. കെങ്ക്രിക്കു സീസണിലെ ആദ്യ 12 മത്സരങ്ങളിലും ജയിക്കാനായില്ല.സുദേവയ്ക്കെതിരായ ജയം തരംതാഴ്ത്തല്‍ മേഖലയില്‍ കഴിയുന്ന കെങ്ക്രിക്കു പ്രതീക്ഷ നല്‍കും. അഞ്ച് പോയിന്റ് നേടിയ അവര്‍ ലീഗില്‍ അവസാന സ്ഥാനത്താണ്. 66, 68 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. മാര്‍ട്ടിന്‍ ആദ്യവും പിന്നാലെ നാഗപ്പനും ഗോളടിച്ചു. ഇഞ്ചുറി ടൈമിലായിരുന്നു ഖോങ്സിറ്റ് പട്ടിക തികച്ചത്. സുദേവയ്ക്ക് 10 പോയിന്റാണ്. അടിയും തിരിച്ചടിയും നിറഞ്ഞ മത്സരത്തിലാണ് ഐസ്വാള്‍ ജയിച്ചു കയറിയത്. വില്ലീസ് പ്ലാസ ഐസ്വാളിനു വേണ്ടി ഇരട്ട ഗോളടിച്ചു. രണ്ട്, 69 മിനിറ്റുകളിലായിരുന്നു വില്ലിയുടെ ഗോളുകള്‍. 36-ാം മിനിറ്റിലെ നീരജ് കുമാറിന്റെ സെല്‍ഫ് ഗോള്‍ ഐസ്വാളിനു ഗുണമായി. മാസണ്‍ റോബര്‍ട്ട്സണിന്റെ 58, 60 മിനിറ്റുകളിലെ ഗോളുകള്‍ റയാല്‍ കശ്മീരിനെ ഒപ്പമെത്തിച്ചു. 69-ാം മിനിറ്റിലെ പ്ലാസയുടെ ഗോള്‍ ഐസ്വാളിന്റെ ജയം ഉറപ്പിച്ചു. ഐസ്വാള്‍ 13 മത്സരങ്ങളില്‍നിന്ന് 15 പോയിന്റുമായി തരംതാഴ്ത്തല്‍ മേഖലയില്‍നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. ശനിയാഴ്ച വൈകിട്ടു നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ഗോകുലം കേരള പഞ്ചാബ് എഫ്.സിയെ നേരിടും. ഉച്ചയ്ക്ക് നടക്കുന്ന മത്സരത്തില്‍ നെരോക്ക രാജസ്ഥാന്‍ യുണൈറ്റഡിനെയും വൈകിട്ട് എട്ടു മുതല്‍ നടക്കുന്ന മത്സരത്തില്‍ ശ്രീനിധി ഡെക്കാന്‍ മുഹമ്മദനെയും നേരിടും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *