റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റഷ്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് യുക്രൈന്‍

April 26, 2022 - 2:31 pm

കീവ്: റഷ്യയെ വീണ്ടും ചര്‍ച്ചയ്ക്കു ക്ഷണിച്ച് യുക്രൈന്‍. റഷ്യന്‍ നിയന്ത്രണത്തിലുള്ള തീരനഗരം മരിയുപോളിനു സമീപത്തെ അസോവ്സ്റ്റാള്‍ ഉരുക്കു ഫാക്ടറിയില്‍ ചര്‍ച്ച നടത്താമെന്നാണ് വാഗ്ദാനം. മരിയുപോളില്‍നിന്നു പിന്‍വാങ്ങിയ യുക്രൈന്‍ സൈനികരും സന്നദ്ധ പോരാളികളും ഇവിടെയാണു കേന്ദ്രീകരിച്ചിരിക്കുന്നത്. റഷ്യന്‍ അധിനിവേശത്തിനെതിരായ പോരാട്ടത്തിന്റെ പ്രതീകമാണ് അസോവ്സ്റ്റാളെന്ന് യുക്രൈന്‍ പ്രസിഡന്റിന്റെ വക്താവ് വ്യക്തമാക്കി. അതിനിടെ, ഇരു രാജ്യങ്ങളിലും ഒരുപോലെ ആചരിക്കുന്ന ഓര്‍ത്തഡോക്സ് ഈസ്റ്റര്‍ പ്രമാണിച്ച് വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് യുക്രൈന്‍ റഷ്യയോട് ആവശ്യപ്പെട്ടു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *