റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്നു വിദ്യാർഥികൾ ചെളിയിൽ താഴ്ന്നു മരിച്ചു

April 29, 2022 - 8:41 am

ചാവക്കാട്: തൃശ്ശൂർ ചാവക്കാട് ഒരുമനയൂരിൽ ചെമ്മീൻകെട്ടിലിറങ്ങിയ മൂന്നു വിദ്യാർഥികൾ ചെളിയിൽ താഴ്ന്നുമരിച്ചു. ചാവക്കാട് പാലയൂർ പള്ളിക്കടുത്ത് താമസിക്കുന്ന വരുൺ (16), സൂര്യ (16), മുഹ്‌സിൻ (16) എന്നിവരാണ് മരിച്ചത്.

കഴുത്താക്കൽ കായലിനു സമീപത്തെ ചെമ്മീൻകെട്ടിൽ ഇറങ്ങിയ ഇവർ ചെളിയിൽ താഴ്ന്നുപോവുകയായിരുന്നെന്നാണ് ഒപ്പമുള്ളവർ പറയുന്നത്. 2022 ഏപ്രിൽ 28 വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് അപകടം നടന്നത്.

അഞ്ചുകുട്ടികളാണ് ഇവിടെ കുളിക്കാനിറങ്ങിയത്. ഇതിൽ രണ്ടുപേർ നേരത്തെ കയറിപ്പോയി. മറ്റ് മൂന്നുപേർ ചെളിയിൽ താഴുകയായിരുന്നു.ചെളിനിറഞ്ഞ പ്രദേശമാണ് ഇവിടം. ഫയർ ഫോഴ്സ് സ്ഥലത്തെത്തുന്നതിന് മുൻപേ തന്നെ മൃതദേഹങ്ങൾ നാട്ടുകാർ തന്നെ പുറത്തെത്തിച്ചിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *