റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എന്റെ കേരളം പ്രദര്‍ശന വിപണന മേള: സ്ട്രീറ്റ് മജീഷ്യന്‍ അലി ചെര്‍പ്പുളശേരിയുടെ അത്ഭുത ജാലവിദ്യ മാംഗോ ട്രീ മാജിക് മേയ് 5ന്

May 4, 2022 - 11:01 pm

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന – വിപണനമേളയുടെ പ്രചാരണത്തിന്റെ ഭാഗമായി മാംഗോ ട്രീ മാജിക് അത്ഭുത ജാലവിദ്യ മേയ് 5ന് വ്യാഴാഴ്ച രാവിലെ 8.30ന് പത്തനംതിട്ട ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ അങ്കണത്തില്‍ സ്ട്രീറ്റ് മജീഷ്യന്‍ അലി ചെര്‍പ്പുളശേരി അവതരിപ്പിക്കും. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കും. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് ജി. വിശാഖന്‍, നഗരസഭ കൗണ്‍സിലര്‍ സിന്ധു അനില്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍, പ്രചാരണ സമിതി അംഗം സുമേഷ് ഐശ്വര്യ തുടങ്ങിയവര്‍ പങ്കെടുക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *