റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എ കെ 61 ൽ അജിത്തിന്റെ നായിക മഞ്ജുവാര്യർ

May 6, 2022 - 9:54 am

വെട്രിമാരന്‍ ചിത്രമായ അസുരന് ശേഷം മഞ്ജു വാര്യര്‍ വീണ്ടും എകെ 61ലൂടെ തമിഴ് സിനിമയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. എകെ 61 എന്ന് താല്ക്കാലികമായി പേരിട്ടിട്ടുള്ള ഈ ചിത്രത്തിൽ അജിത് കുമാറാണ് കേന്ദ്ര കഥാപാത്രമായെത്തുന്നത്. ചിത്രമാണിത്. എന്നാൽ മഞ്ജു പ്രധാന വേഷത്തിലെത്തുന്നു എന്നത് സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപിനം ഉണ്ടായിട്ടില്ല.

അസുരനില്‍ മഞ്ജു അവതരിപ്പിച്ച പച്ചയമ്മാള്‍ എന്ന കഥാപത്രത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നു. അവസാനമായി പുറത്തിറങ്ങിയ മഞ്ജു ചിത്രം ലളിതം സുന്ദരമായിരുന്നു. സന്തോഷ് ശിവന്‍ സംവിധാനം നിര്‍വഹിക്കുന്ന ജാക്ക് ആന്‍ഡ് ജില്‍, മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം എന്നിവയാണ് റിലീസിനായി കാത്തിരിക്കുന്ന മഞ്ജുവിന്റെ മറ്റു ചിത്രങ്ങള്‍.

അജിത് ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. അജിത്തും എച്ച്‌. വിനോദും ഒന്നിക്കുന്ന തുടര്‍ച്ചയായ മൂന്നാമത്തെ ചിത്രമാണിത്. ബോണി കപൂറാണ് നിര്‍മാണം. ഹിന്ദി ചിത്രം പിങ്കിന്റെ റീമേക്കായ നേര്‍ക്കൊണ്ട പാര്‍വെ, വിലമയ് എന്നിവയാണ് ഇരുവരും ഒന്നിച്ച മറ്റ് രണ്ട് സിനിമകള്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *