ശ്രീനഗര്‍: ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ പാകിസ്താനില്‍ നിന്നുള്ള ജയ്ഷെ മുഹമ്മദ് ഭീകരര്‍ ഉപയോഗിക്കുന്നതെന്നു കരുതുന്ന തുരങ്കം കണ്ടെത്തിയതായി അതിര്‍ത്തി രക്ഷാസേന. ജമ്മു-കശ്മീരിലെ സാംബ ജില്ലയിലെ രാജ്യാന്തര അതിര്‍ത്തിയിലാണു തുരങ്കം ശ്രദ്ധയില്‍പ്പെട്ടത്.
പതിവു പട്രോളിങ്ങിനിടെ 04/05/22 ബുധനാഴ്ച വൈകിട്ടോടെയാണ് 150 മീറ്റര്‍ നീളത്തില്‍ തുരങ്കം കണ്ടെത്തിയത്. അടുത്തിടെ നിര്‍മിച്ചതെന്നു കരുതുന്ന തുരങ്കത്തിന്റെ ഒരുഭാഗം പാകിസ്താനില്‍നിന്നാണെന്ന് അനുമാനിക്കുന്നു. ഇന്ത്യന്‍ മേഖലയിലെ കവാടത്തിന് രണ്ടടിയോളം വിസ്താരമുണ്ട്. കവാടപുറംഭാഗത്തിന്റെ ബലപ്പെടുത്തല്‍ ലക്ഷ്യമിട്ട് ഉള്ളില്‍ 21 മണല്‍ച്ചാക്കുകള്‍ അടുക്കിയ നിലയിലാണ്. രാജ്യാന്തര അതിര്‍ത്തിയില്‍നിന്ന് 150 മീറ്ററും അതിര്‍ത്തിവേലിയില്‍നിന്ന് 50 മീറ്ററും അകലെയാണ് തുരങ്കമെന്നു ബി.എസ്.എഫ്. അധികൃതര്‍ പറഞ്ഞു.
