റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോഡലിങ് കരിയറാക്കി; യുവതിയെ സഹോദരന്‍ വെടിവച്ചു കൊന്നു

May 7, 2022 - 11:42 am

കറാച്ചി: പാകിസ്താനില്‍ മോഡലിങ്ങും നൃത്തവും കരിയറായി തെരഞ്ഞെടുത്ത യുവതിയെ സഹോദരന്‍ വെടിവച്ചു കൊന്നു.പഞ്ചാബ് പ്രവിശ്യയിലാണ് ദുരഭിമാനക്കൊലപാതകം. സിദ്രയെന്ന ഇരുപത്തൊന്നുകാരിയാണ് കുടുംബാംഗങ്ങളുടെ ആഗ്രഹത്തിനു വിരുദ്ധമായി ജീവിക്കാന്‍ ആഗ്രഹിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ടത്. കുടുംബപാരമ്പര്യത്തിനു വിരുദ്ധമായ മോഡലിങ്ങും നൃത്തവും ഉപേക്ഷിക്കണമെന്നു മാതാപിതാക്കള്‍ സിദ്രയില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ യുവതി വഴങ്ങിയില്ല. മകള്‍ ഫൈസലാബാദ് പട്ടണത്തിലെ പ്രാദേശിക വസ്ത്ര ബ്രാന്‍ഡിന്റെ മോഡലായ വിവരം മാതാപിതാക്കള്‍ക്ക് രസിച്ചിരുന്നില്ല. അവര്‍ അതൃപ്തി സിദ്രയെ അറിയിച്ചു. ഈദ് ആഘോഷിക്കാന്‍ െഫെസലാബാദില്‍നിന്നു കഴിഞ്ഞയാഴ്ച സിദ്ര വസതിയിലെത്തിതിനു പിന്നാലെ വഴക്കായി. മാതാപിതാക്കളും സഹോദരനും ചേര്‍ന്നു സിദ്രയെ മര്‍ദിച്ചു. വഴക്കിനൊടുവില്‍ പ്രകോപിതനായി സിദ്രയ്ക്കു നേരേ സഹോദരന്‍ ഹംസ നിറയൊഴിച്ചു. വെടിയേറ്റ് സിദ്ര സംഭവസ്ഥലത്തുതന്നെ മരിച്ചു. ഹംസയെ പോലീസ് അറസ്റ്റ് ചെയ്തു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *