റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂർപൂരം ആരോഗ്യ സംവിധാനങ്ങൾ വിലയിരുത്തി മന്ത്രി വീണാ ജോർജ്

May 9, 2022 - 10:47 pm

തൃശൂർ പൂരത്തിന്റെ ആരോഗ്യ സംവിധാനങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വിലയിരുത്തി. പൂര നഗരി സന്ദർശിച്ച മന്ത്രി തിരുവമ്പാടിയിലെ ചമയ പ്രദർശനം കണ്ടു. തൃശൂർപൂരത്തിന്റെ തയ്യാറെടുപ്പുകൾ മന്ത്രി ഭാരവാഹികളുമായി ചർച്ച ചെയ്തു. ഇത്തവണത്തെ തൃശൂർ പൂരത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഷീന സുരേഷിനെ മന്ത്രി നേരിൽ കണ്ട് സംസാരിച്ചു. തിരുവമ്പാടിയുടെ കരിമരുന്ന് വിസ്മയത്തിന് ഷീനയാണ് തിരികൊളുത്തുന്നത്. തൃശൂർ പൂര വെടിക്കെട്ടിന് ലൈസൻസ് നേടുന്ന ആദ്യ വനിതയാണവർ. ഷീനയ്ക്ക് മന്ത്രി ആശംസകൾ നേർന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *