റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദേശ ശക്തികളുമായി ഒത്തുകളിച്ചു: ഹോങ്കോങ് മുന്‍ ബിഷപ് കര്‍ദിനാള്‍ അറസ്റ്റില്‍

May 13, 2022 - 11:59 am

ഹോങ്കോങ്: ചൈനയുടെ ദേശീയ സുരക്ഷാ നിയമം ലംഘിച്ചെന്നാരോപിച്ച് ഹോങ്കോങ് മുന്‍ ബിഷപ് കര്‍ദിനാള്‍ ജോസഫ് സെന്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. കാന്റോപോപ്പ് ഗായകനും നടനുമായ ഡെനിസ് ഹോ, മുന്‍ നിയമസഭാംഗം മാര്‍ഗരറ്റ് എന്‍ജി, ഡോ. ഹുയി പോ ക്യൂങ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഏഷ്യയില്‍ കത്തോലിക്കാ സഭയിലെ ഏറ്റവും മുതിര്‍ന്ന ബിഷപ്പുമാരിലൊരാളാണ് 90 വയസുകാരനായ കര്‍ദിനാള്‍ ജോസഫ് സെന്‍. ചിരിക്കുന്ന മുത്തച്ഛന്‍ എന്നാണ് അദ്ദേഹത്തെ വിശ്വാസികള്‍ വിളിക്കുന്നത്. കര്‍ദിനാളിന്റെ അറസ്റ്റ് ചൈന – വത്തിക്കാന്‍ ബന്ധം മോശമാക്കുമെന്നാണു സൂചന.വിദേശ ശക്തികളുമായി ഒത്തുകളിച്ചെന്നാണ് കര്‍ദിനാള്‍ അടക്കമുള്ളവര്‍ക്കെതിരേയുള്ള ആരോപണം. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരും. ഹോങ്കോങ്ങിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ വിദേശരാജ്യങ്ങളോടോ സംഘടനകളോടോ ഈ സംഘം അഭ്യര്‍ത്ഥിച്ചതായി സംശയിക്കുന്നതായും അതിനാല്‍ െചെനയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്നുമാണ് ഹോങ്കോങ് പോലീസിന്റെ വിശദീകരണം.

70 വര്‍ഷം മുമ്പ് കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയതിനു പിന്നാലെ ഷാങ്ഹായിയില്‍നിന്ന് ഹോങ്കോങ്ങിലേക്കു പലായനം ചെയ്ത കര്‍ദിനാള്‍ ജോസഫ് സെന്‍, ഹോങ്കോങ്ങിന്റെ മുന്‍ ബിഷപ്പാണ്. െചെനീസ് സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ അദ്ദേഹം െചെനയിലെ കത്തോലിക്കര്‍ക്കുവേണ്ടിയും ഹോങ്കോങ്ങില്‍ കൂടുതല്‍ ജനാധിപത്യത്തിനുവേണ്ടിയും പ്രവര്‍ത്തിച്ചു.
സമാധാനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് 90 വയസുള്ള ഒരു കര്‍ദിനാളിനെ അറസ്റ്റ് ചെയ്യുന്നത് ഹോങ്കാങ്ങിനെ സംബന്ധിച്ചിടത്തോളം നിന്ദ്യമായ നടപടിയാണെന്ന് മനുഷ്യാവകാശസംഘടനയായ ഹ്യൂമന്‍ െറെറ്റ്സ് വാച്ച് പ്രതികരിച്ചു. കര്‍ദിനാളിന്റെ അറസ്റ്റില്‍ ആശങ്കയുണ്ടെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. കര്‍ദിനാള്‍ ജോസഫ് സെന്നിന്റെ അവസ്ഥയിലും സുരക്ഷയിലും തങ്ങള്‍ അതീവ ഉത്കണ്ഠാകുലരാണെന്ന് ഹോങ്കോങ്ങിലെ കത്തോലിക്കാ രൂപത പ്രതികരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *