റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഴക്കെടുതിയിൽ തകർന്ന ഇല്ലിക്കൽ ബണ്ട് റോഡ് കലക്ടർ സന്ദർശിച്ചു

May 16, 2022 - 4:20 pm

മഴക്കെടുതിയിൽ തകർന്ന ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഇല്ലിക്കൽ ബണ്ട് റോഡ് മന്ത്രി ആർ.ബിന്ദുവിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം കലക്ടർ ഹരിത വി.കുമാർ സന്ദർശിച്ചു. സ്ഥലത്തെ നാശ നഷ്ടങ്ങൾ വിലയിരുത്തി. മൂർക്കനാട് നിന്നും കാറളം ഭാഗത്തേക്ക് ഇല്ലിക്കൽ ബണ്ടിന് മുകളിലൂടെ പോകുന്ന റോഡ് ആണ് ഭാഗികമായി തകർന്നു ഗതാഗത യോഗ്യമല്ലതായി മാറിയത്. മുൻ പ്രളയത്തിലും റോഡിന് തകർച്ച സംഭവിച്ചിരുന്നു.

കാറളം പ്രസിഡൻറ് സീമ
 പ്രംരാജ്, കൗൺസിലർ നസീമ കുഞ്ഞുമോൻ, പി. കെ.ജയാനന്ദൻ, റവന്യു പഞ്ചായത്ത്, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും കലക്ടറോടൊപ്പമുണ്ടായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *