റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നഖ്വിയും ജാവദേക്കറുമില്ലാതെ ബി.ജെ.പിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിപ്പട്ടിക

May 31, 2022 - 11:35 am

ന്യൂഡല്‍ഹി: ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയും മുന്‍ മന്ത്രി പ്രകാശ് ജാവദേക്കറുമില്ലാതെ ബി.ജെ.പിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിപ്പട്ടിക. രാജ്യസഭയിലെ ചീഫ് വിപ്പായ മുന്‍മന്ത്രി ശിവപ്രതാപ് ശുക്ലയെയും ഒഴിവാക്കി.നഖ്വിയുടെ സ്ഥാനത്ത് ആദിത്യ സിന്‍ഹയാണ് ഇക്കുറി ഝാര്‍ഖണ്ഡില്‍ മത്സരിക്കുക. ജെ.ഡി.യുവിന്റെ കേന്ദ്ര മന്ത്രിസഭയിലെ പ്രതിനിധി ആര്‍.സി.പി. സിങ്ങിനും സീറ്റില്ല. ഇവരുടെ രാജ്യസഭാംഗത്വം അവസാനിക്കുന്നതോടെ മന്ത്രിസഭാ പുനഃസംഘടനയ്ക്കു വഴിയൊരുങ്ങും. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കര്‍ണാടകയില്‍നിന്നും വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ മഹാരാഷ്ട്രയില്‍നിന്നും മത്സരിക്കും.ഏറെ അസ്വാരസ്യങ്ങള്‍ക്കൊടുവില്‍ പുറത്തുവന്ന 18 സ്ഥാനാര്‍ഥികളുടെിപട്ടികയില്‍ ആറു പേര്‍ ഉത്തര്‍പ്രദേശുകാരാണ്. ലക്ഷ്മികാന്ത് ബാജ്പേയ്, രാധാമോഹന്‍ അഗര്‍വാള്‍, സുരേന്ദ്ര നാഗര്‍, ബാബുറാം നിഷാദ്, ദര്‍ശന സിങ്, സംഗീത യാദവ് എന്നിവര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു നിയമസഭയിലെത്താനായി ഗോരഖ്പുര്‍ സീറ്റ് ഒഴിഞ്ഞുകൊടുത്തയാളാണു രാധാമോഹന്‍ അഗര്‍വാള്‍.നിലവില്‍ രാജ്യസഭാംഗമായ എസ്്.സി. ദുെബ വീണ്ടും ബിഹാറില്‍ മത്സരിക്കും.

ഒ.ബി.സി. നേതാവ് ശംഭു ശരണ്‍ പട്ടേലാണ് ബിഹാറില്‍നിന്നുള്ള മറ്റൊരു സ്ഥാനാര്‍ഥി. കര്‍ഷകനേതാവും മഹാരാഷ്ട്ര മന്ത്രിയുമായ അനില്‍ സുഖ്ദേവ് റാവു ബോണ്ടേയും പട്ടികയില്‍ ഇടം നേടി. ബി.ജെ.പി നേതൃനിരയിലുള്ള രാജ്യസഭാംഗങ്ങളായ ഒ.പി. മാത്തുര്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദുഷ്യന്ത് ഗൗതം, വിനയ് സഹസ്രബുദ്ധെ എന്നിവര്‍ തുടരില്ല. പാര്‍ട്ടി ദേശീയ വക്താവ് സെയ്ദ് സഫര്‍ ഇസ്ലാമും പട്ടികയിലില്ല. 15 സംസ്ഥാനങ്ങളിലെ 57 രാജ്യസഭാസീറ്റുകളിലേക്കാണ് ജൂണ്‍ 10-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെയും പിന്നാലെ സുരേഷ് ഗോപിയുടെയും കാലാവധി തീര്‍ന്നതോടെ രാജ്യസഭയില്‍ കേരളത്തില്‍ നിന്നുള്ള ബി.ജെ.പി. പ്രതിനിധി വി. മുരളീധരന്‍ മാത്രമായി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *