റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയന്ത്രണം വിട്ട ബൈക്ക്‌ പറന്നുകയറിയത്‌ ട്രാന്‍സ്‌ഫോര്‍മറിന്റെ മുകളില്‍

June 5, 2022 - 8:33 am

കട്ടപ്പന : അമിത വേഗതയിലെത്തി നിയന്ത്രണം വിട്ട ബൈക്ക്‌ ഉയര്‍ന്നുപൊങ്ങി കുടുങ്ങിയത്‌ കെ.എസ്‌.ഇ.ബി ട്രാന്‍സ്‌ഫോര്‍മറിന്റെ മുകളില്‍. ബൈക്ക് യാത്രികനായ വലിയകണ്ടം സ്വദേശി കാര്യമായ പരിക്കേല്‍ക്കാതെ മറ്റൊരു ബൈക്കില്‍ കയറി യാത്ര തുടര്‍ന്നു.

കട്ടപ്പന വെളളയാംകുടിയിലാണ്‌ സംഭവം. ഉയര്‍ന്നുപൊങ്ങിയ ബൈക്ക്‌ ട്രാന്‍സ്‌ ഫോര്‍മറിനുളളില്‍ കുടുങ്ങിയെങ്കിലും ഓടിച്ച ആള്‍ വെളിയിലാണ്‌ വീണത്‌. വാഹനം ട്രാന്‍സ്‌ഫോര്‍മറില്‍ കുടുങ്ങിയതോടെ ബൈക്ക്‌ ഓടിച്ചയാള്‍ പിന്നാലെ എത്തിയ ബൈക്കില്‍ കയറി രക്ഷപെട്ടു. കെ.എസ്‌ഇബി അധികൃതരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. പോലീസും അഗ്നിരക്ഷാസേനയും എത്തി ജെ.സിബിയുടെ സഹായത്തോടെ ബൈക്ക്‌ പുറത്തടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *