റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുറിപ്പടിയില്ലാതെ 16 മരുന്നുകള്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

June 8, 2022 - 9:59 am

ന്യൂ ഡല്‍ഹി: പാരസെറ്റാമോള്‍ ഉള്‍പ്പടെ 16 മരുന്നുകള്‍ കുറിപ്പടി ഇല്ലാതെ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. പരമാവധി 5 ദിവസത്തേക്കുളള മരുന്നാണ്‌ ഇപ്രകാരം വാങ്ങാന്‍ കഴിയുക. തുടര്‍ന്നും രോഗം ഭേതമായില്ലെങ്കില്‍ ഡോക്ടറുടെ സേവനം തേടണമെന്നും കരട്‌ നിര്‍ദ്ദേശത്തില്‍ പറയുന്നു. കഫത്തിന്റെ ബുദ്ധിമുട്ട്‌ മാറുന്നതിനുളള മരുന്ന്‌, വയറിളക്കത്തിന്‌ ഉപയോഗിക്കുന്ന മരുന്ന്‌ , ചില മൗത്ത്‌ വാഷുകള്‍ , മുഖക്കുരു മാറ്റുന്നതിനുളള ക്രീമുകള്‍, ക്രീം രൂപത്തിലുളള വേദനാസംഹാരികള്‍ എന്നിവയുള്‍പ്പടെയാണ്‌ കുറിപ്പടിയില്ലാതെ ലഭ്യമാവുക.

അണുബാധക്കെതിരെ നല്‍കുന്ന പോവിഡോണ്‍ അയോഡിന്‍, മൗത്തവാഷായി ഉപയോഗിക്കുന്ന ക്ലോറെക്‌സിഡൈന്‍, ഫംഗസ്‌ ബാധക്കെതിരെ പുരട്ടുന്ന ക്ലോട്രിമസോള്‍,തുടങ്ങി വിവിധ മരുന്നുകളാണ്‌ കുറിപ്പടിയില്ലാതെ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്‌. ഇതിനായി 1945ലെ ഡ്രഗ്‌സ്‌ റെഗുലേഷന്‍ ആക്ടില്‍ കേന്ദ്രആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. കുറിപ്പടി ഇല്ലാതെ ഉപയോഗിക്കുന്ന മരുന്ന്‌ അഞ്ചുദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന ചില വ്യവസ്ഥകളോടയാണ്‌ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. രോഗം മാറിയില്ലെങ്കില്‍ ഡോക്ടറെ സമീപിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *