റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫിറ്റ്നെസ് ചലഞ്ചുമായി ഉജ്ജയിന്‍ എം.പി.

June 12, 2022 - 12:32 pm

ഭോപ്പാല്‍: മണ്ഡലത്തിന്റെ വികസനത്തിനായി ശരീരം മെലിയാനുള്ള കഠിനപ്രയത്നവുമായി ബി.ജെ.പി. പാര്‍ലമെന്റംഗം. മധ്യപ്രദേശിലെ ഉജ്ജയിനില്‍ നിന്നുള്ള പാര്‍ലമെന്റംഗമായ അനില്‍ ഫിറോജിയ ആണ് കേന്ദ്രഗതാഗതി മന്ത്രി നിതിന്‍ ഗഡ്കരി നല്‍കിയ വാഗ്ദാനത്തില്‍ വിശ്വസിച്ച് അസാധാരണമായ ഫിറ്റ്നെസ് ചലഞ്ചുമായി മുന്നോട്ടുപോകുന്നത്.മാള്‍വ മേഖലയില്‍ 5772 കോടി രൂപ വരുന്ന 11 റോഡ് പദ്ധതികള്‍ക്ക് കേന്ദ്ര ഗതാഗത ദേശീയ പാത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി ഫെബ്രുവരിയില്‍ തുടക്കം കുറച്ചിരുന്നു. ആ ചടങ്ങില്‍ എം.പി. ഫിറോജിയയെ ഗഡ്കരി വെല്ലുവിളിച്ചിരുന്നു.

”ഫിറോജിയ എന്നോട് വികസനത്തിന് ഫണ്ട് തുടര്‍ച്ചയായി ചോദിച്ചു കൊണ്ടിരിക്കുയാണ്. ഞാന്‍ അദ്ദേഹത്തിനു മുന്നില്‍ ഒരു ഉപാധി വച്ചു. മുമ്പ് ഞാന്‍ 135 കിലോയുണ്ടായിരുന്നു. ഇപ്പോള്‍ 93 കിലോ ആയി. ഞാന്‍ എന്റെ പഴയ ഫോട്ടോ കാണിച്ചു. ആളുകള്‍ എന്നെ തിരിച്ചറിഞ്ഞില്ല. അതുകൊണ്ട് എത്ര കിലോ തൂക്കം നിങ്ങള്‍ കുറച്ചാലും കുറയുന്ന ഓരോ കിലോയ്ക്കും 1000 കോടിയുടെ വികസനം മണ്ഡലത്തിന് അനുവദിക്കുമെന്ന് ഫിറോജിയക്ക് ഞാന്‍ വാഗ്ദാനം ചെയ്യുന്നു”-എന്നാണ് ഗഡ്കരി പറഞ്ഞത്.ഗഡ്കരി ഫിറ്റ്നെസ് ചലഞ്ച് മുന്നോട്ടുവച്ചതു മുതല്‍ ശരീരഭാരം കുറയ്ക്കാനുള്ള കഠിനപ്രയത്നത്തിലാണ് ഉജ്ജയിന്‍ എം.പി. ഫെബ്രുവരിയില്‍ 125 കിലോ ആയിരുന്നു എം.പിയുടെ ശരീര ഭാരം.നിലവില്‍ ഒരു ഡയറ്റ് പ്ലാന്‍ പിന്തുടരുന്ന ഫിറോജിയ ദിവസവും രണ്ടുമണിക്കൂറിലേറെനീന്തലും, യോഗയും അടക്കമുള്ള വ്യായാമങ്ങളിലും ഏര്‍പ്പെടുന്നുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *