റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജീവന് ഭീഷണിയെന്ന് നവീന്‍ ജിന്‍ഡാല്‍

June 13, 2022 - 10:59 am

ന്യൂഡല്‍ഹി: മതമൗലികവാദികളില്‍നിന്നു ജീവന് ഭീഷണിയുണ്ടെന്ന് പ്രവാചകനിന്ദയുടെ പേരില്‍ ബി.ജെ.പി. പുറത്താക്കിയ നവീന്‍ കുമാര്‍ ജിന്‍ഡാല്‍. തന്റെ കുടുംബം മതമൗലികവാദികളുടെ ആക്രമണ ഭീഷണിയിലാണെന്നും തന്നെയും കുടുംബത്തെയും കുറിച്ചുള്ള ഒരു വിവരവും ആരുമായും പങ്കിടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.താന്‍ അഭ്യര്‍ഥിച്ചിട്ടും നിരവധി പേര്‍ വിലാസം ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു. എന്റെ കുടുംബത്തിന് മതമൗലികവാദികളില്‍ നിന്ന് ഭീഷണിയുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ ജിന്‍ഡാലിനും ദേശീയ വക്താവ് നൂപുര്‍ ശര്‍മ്മയ്ക്കുമെതിരേ പാര്‍ട്ടി നടപടിയെടുത്തിരുന്നു. നൂപുര്‍ ശര്‍മ്മയെ സസ്പെന്‍ഡ് ചെയ്യുകയും ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തു. ജിന്‍ഡാലലിന്റെ പരാമര്‍ശങ്ങള്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നും പാര്‍ട്ടിയുടെ അടിസ്ഥാന വിശ്വാസങ്ങളുടെ ലംഘനമാണെന്നും ബി.ജെ.പി. പറഞ്ഞു. മുന്‍ മാധ്യമപ്രവര്‍ത്തകനായ ജിന്‍ഡാല്‍ മുമ്പും തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ വിവാദത്തില്‍പ്പെട്ടിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *