റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു

June 15, 2022 - 2:55 pm

തിരുവനന്തപുരം: സംസ്ഥാനത്ത് 3000 കടന്ന് പ്രതിദിന കോവിഡ് ബാധിതർ. 3488 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉള്ളത് എറണാകുളത്താണ് ( 987 പേർ ) . എറണാകുളം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. 2022 ഫെബ്രുവരി 26 ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 3000 കടക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഇത് ആശങ്കാജനകമാണെന്നും എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വളരെ കുറവായതിനാൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *