റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തിൽ കാണാതായതായി

June 16, 2022 - 8:37 am

ഷാർജ: ദുബായ് നൈഫിലെ താമസയിടത്തിൽ വെച്ച് മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തിൽ കാണാതായതായി പരാതി. തൃശൂർ കേച്ചേരി സ്വദേശി ഫഹദ് (ഉമർ)- 25) നെയാണ് കാണാതായത്. ഇതുസംബന്ധിച്ച് സുഹൃത്തുക്കൾ നൈഫ് പോലീസിൽ പരാതി നൽകി

2022 ജൂൺ 12 ഞായറാഴ്ച വൈകീട്ട് ആറുമണി മുതലാണ് ഫഹദിനെ കാണാതായത്. ജെബലലിയിലാണ് ഫഹദ് താമസിക്കുന്നത്. അവധി ദിവസമായതിനാൽ സുഹൃത്തുക്കളുടെ നൈഫിലെ മുറിയിലെത്തിയതായിരുന്നു. വൈകീട്ട് ഉറങ്ങാനായി മുറിയിലേക്ക് പോയതിനുശേഷമാണ് കാണാതായത്. ആ സമയം സുഹൃത്ത് ദിൽഷാദ് ടി.വി. കാണുന്നുണ്ടായിരുന്നു. ഫഹദ് ഉറങ്ങിയിരിക്കുമെന്നാണ് ദിൽഷാദ് കരുതിയത്. കുറേസമയം കഴിഞ്ഞ് മുറിയിൽ നോക്കിയപ്പോൾ ഫഹദിനെ കാണാനില്ലായിരുന്നെന്ന് ദിൽഷാദ് പറഞ്ഞു.

പേഴ്സ്, മൊബൈൽ, വാച്ച് എന്നിവയെല്ലാം മുറിയിൽത്തന്നെയുണ്ടായിരുന്നു. ചെരുപ്പും മുറിയുടെ പുറത്തുണ്ടായിരുന്നു. വെള്ള ടിഷർട്ടും കറുത്ത പാന്റുമാണ് വേഷം. ഞായറാഴ്ച മുതൽ നാട്ടിലുള്ള കുടുംബത്തേയും ബന്ധപ്പെട്ടിട്ടില്ല. രണ്ടുവർഷമായി ഫഹദ് ദുബായിലുണ്ട്. ഫഹദിനെ കുറിച്ച് വിവരം ലഭിക്കുന്നവർ 052 5610256, 055 7843543 എന്ന നമ്പറിൽ വിവരമറിയിക്കണമെന്ന് സുഹൃത്തുക്കളറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *