റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘ഞങ്ങളും കൃഷിയിലേക്ക്‌’ പദ്ധതിയുടെ പറവൂര്‍ ബ്ലോക്ക്‌തല ഉദ്‌ഘാടനം നടന്നു

June 19, 2022 - 9:34 am

പറവൂര്‍ : സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടികളുടെ ഭാഗമായി ഞങ്ങളും കൃഷിയിലേക്ക്‌ പദ്ധതിയുടെ പറവൂര്‍ ബ്ലോക്ക്‌തല ഉദ്‌ഘാടനം നടന്നു. കൈതാരം പൊക്കാളി പാടശേഖരത്തിലാണ്‌കാര്‍ഷിക സാംസ്‌കാരിക നവോദ്ധാനത്തിന്റെ ഭാഗമായുളള ഓര്‍ഗാനിക്ക തീയറ്റര്‍ പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌. കൂനമ്മാവ്‌ സെന്റ്‌ ജോസഫ്‌ ബോയ്‌സ്‌ ഹോസ്‌റ്റലിലെ കുട്ടികള്‍ കൃഷി ചെയ്യുന്ന 25 ഏക്കര്‍ കൃഷിയിടത്തില്‍ പൊക്കാളി വിത്തുവിതച്ച്‌ നടി കുളപ്പുളളി ലീല പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. വിവ കള്‍ച്ചറല്‍ഡെവലപ്പ്‌മെന്റ്‌ ഓര്‍ഗനൈസേഷന്റെ ഓര്‍ഗാന്‌ക്ക്‌ തീയേറ്ററും ആരംഭിച്ചു. കാര്‍ഷിക തീയേറ്ററും ആരംഭിച്ചു.

കാര്‍ഷിക നവോദ്ധാനത്തിന്‌ തുടക്കമിട്ട്‌ ഓര്‍ഗാനിക്ക്‌ തീയേറ്ററില്‍ കടംബനാട്ടം എന്ന നാടക അവതരണവും നടന്നു. ഓര്‍ഗാനിക്ക തീയേറ്ററിന്‍രെ ആശയവും രൂപ കല്‍പ്പനയും സംവിധാനവും എസ്‌.എന്‍ സുധീറാണ്‌. ഒരേസമയം ജൈവകൃഷിയുടെയും ജൈവ നാടകത്തിന്റെയും വിത്തുകള്‍ ഒരുമിച്ച്‌ പാകുകയും അവയെ നട്ടുനനച്ച്‌ കീടങ്ങളകറ്റി പരിപാലിച്ച്‌ പാകമാക്കി വിളവെടുപ്പിന്‌ കാലമാകുമ്പോള്‍ ജൈവകലയായ നാടകത്തിന്റെ വിത്തും മുളക്കുന്നതാണ്‌ ഓര്‍ഗാനിക്ക്‌ തീയേറ്റര്‍. കൃഷിയിടവും കാര്‍ഷികോപകരണങ്ങളും ഒക്കെ കഥാപാത്രങ്ങളാവുന്ന ഓര്‍ഗാനിക്ക്‌ തീയേറ്റര്‍ വിഷരഹിത കാര്‍ഷിക സ്വാശ്ര.ത്വത്തിന്‌ ഒരു ഗ്രാമത്തിനെ കലയിലൂടെ ഒതുക്കിയെടുക്കകുയാണ്‌.

ബ്ലോക്ക പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിംന സന്തോഷ്‌ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ രാജി ജോസ്‌ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ.എസ്‌ സനീഷ്‌ ,ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ ഷാരോണ്‍ പനക്കല്‍, എ.എസ്‌ അനില്‍കുമാര്‍,പഞ്ചായത്ത്‌ പ്രസിഡന്‍രുമാരായ കെ.എസ്‌ ഷാജി, ദിവ്യ ഉണ്ണികൃഷ്‌ണന്‍, കെ.ഡി.വിന്‍സന്റ്‌ വൈസ്‌ പ്രസിഡന്റുമാരായ അനിജ വിജു, പിപി അരൂഷ്‌, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി ടിമ്പിള്‍മാഗി,കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അനിതാകുമാരി, ബ്ലോക്ക്‌ ഡെവലപ്പ്‌മെന്റ്‌ ഓഫീസര്‍ പ്രതീക്ഷ, കൂനമ്മാവ്‌ സെന്റ്‌ ജോസഫ്‌ ബോയ്‌സ്‌ ഹോം ഡയറക്ടര്‍ ഫാ.സംഗീത്‌ ജോസഫ്‌, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എ.ഡി.എ ജോണ്‍ ഷെറി പറവൂര്‍ എഡിഎ ജയമരിയ,കോട്ടുവളളി കൃഷി ഓഫീസര്‍ കെ.സി.റൈഹാന എസ്‌.കെ.ഷിനു എന്നിവര്‍ സംസാരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *