റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെസ് ഒളിമ്പ്യാഡ്: ദീപശിഖാ പ്രയാണം തുടങ്ങി

June 20, 2022 - 10:56 am

ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ മഹാബലിപുരത്ത് ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 10 വരെ നടക്കുന്ന ചെസ് ഒളിമ്പ്യാഡിന് മുന്നോടിയായി ദീപശിഖാ പ്രയാണം തുടങ്ങി.4-ാമത് ചെസ് ഒളിമ്പ്യാഡിനാണ് മഹാബലിപുരം വേദിയാകുക. ആദ്യമായാണ് ഒളിമ്പ്യാഡിന് ദീപശിഖാ പ്രയാണമുണ്ടാകുന്നത്.ഒളിമ്പിക്സ് മത്സരങ്ങള്‍ക്കു മുന്നോടിയായുള്ള ദീപശിഖാ പ്രയാണത്തിന്റെ ചുവടു പിടിച്ചാണ് ഫിഡെയുടെ നടപടി. ഫിഡെ പ്രസിഡന്റ് അര്‍കാഡി ദ്വോര്‍കോവിച് ദീപശിഖ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറി.മോദി പ്രയാണത്തിന് തുടക്കം കുറിച്ച് ദീപശിഖ മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിനു കൈമാറി. 40 ദിവസങ്ങള്‍ക്കിടെ 75 നഗരങ്ങളിലൂടെ ദീപശിഖ പ്രയാണമുണ്ടാകും. ദീപശിഖ സ്വീകരിക്കാന്‍ എല്ലാ നഗരങ്ങളിലും ഗ്രാന്‍മാസ്റ്റര്‍മാരുണ്ടാകും. ലെ, ശ്രീനഗര്‍, ജയ്പുര്‍, സൂററ്റ്, മുംബൈ, ഭോപ്പാല്‍, പാറ്റ്ന, കൊല്‍ക്കത്ത, ഗാങ്ടോക്ക്, ഹൈദരാബാദ്, ബംഗളരു, തൃശൂര്‍, പോര്‍ട്ട് ബ്ലയര്‍, കന്യാകുമാരി തുടങ്ങിയവയാണ് ദീപശിഖയെത്തുന്ന പ്രധാന നഗരങ്ങള്‍.ചെസ് ഒളിമ്പ്യാഡിന് നൂറു വര്‍ഷത്തെ ചരിത്രമുണ്ടെങ്കിലും ആദ്യമായാണ് ഇന്ത്യ വേദിയാകുന്നത്. 188 രാജ്യങ്ങളാണ് ഒളിമ്പ്യാഡിനായി രജിസ്റ്റര്‍ ചെയ്തത്. വനിതാ ഗ്രാന്‍മാസ്റ്റര്‍ കൊനേരു ഹംപിക്കെതിരേ കരു നീക്കിയാണു മോദി ഒളിമ്പ്യാഡിന്റെ വിളംബരം നടത്തിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *