റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജോയിന്റ്‌ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജനാധിപത്യ സംരക്ഷണ സദസ്‌ പീരുമേട്ടില്‍

June 21, 2022 - 12:47 pm

പീരുമേട്‌ : ഭരണഘടന ഉറപ്പുനല്‍കുന്ന കൂട്ടായി വിലപേശുന്നതിനുളള അവകാശം, പണിമുടക്കാനുളള അവകാശം എന്നിവ നിഷേധിക്കുന്ന സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ്‌ നയങ്ങള്‍ക്കെതിരെ ജനാധിപത്യ സംരക്ഷണ സദസ്‌. ജോയിന്റ്‌ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യപകമായി നടത്തുന്ന ജനാധിപത്യ സംരക്ഷണ സദസിന്റെ ഭാഗമായി പീരുമേട്ടില്‍ സംരക്ഷണ സദസ്‌ നടന്നു.

ആനുകൂല്യങ്ങള്‍ കവരല്‍, സ്വകാര്യ വല്‍ക്കരണം, തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കല്‍, വേതനം വെട്ടിക്കുറക്കല്‍ തുടങ്ങിയ സര്‍ക്കാര്‍ നയങ്ങള്‍ക്കതിരെ 2022 ജൂണ്‍ 17ന്‌ ജോയിന്റ്‌ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന സദസ്‌ ജോയിന്റ്‌ കൗണ്‍സില്‍ ഇടുക്കി ജില്ലാ സെക്രട്ടറി വി.ആര്‍ ബീനാമോള്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ.ടി ബിജു പ്രസംഗിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *