റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബഫര്‍സോണ്‍ പ്രഖ്യാപനം അശാസ്‌ത്രീയം

June 23, 2022 - 10:54 am

കട്ടപ്പന : സുപ്രീം കോടതിയുടെ ബഫര്‍സോണ്‍ പ്രഖ്യാപനം അശാസ്‌ത്രീയമെന്ന്‌ കേരള കോണ്‍ഗ്രസ്‌ സംസ്ഥാന സറ്റീയറിംഗ്‌ കമ്മറ്റി അംഗം സാജു പട്ടരുമഠം. ബഫര്‍ സോണ്‍ വനത്തിന്റെ ജണ്ടക്കുളളില്‍ നിര്‍ത്തേണ്ടതാണ്‌. കൃഷിഭൂമി കര്‍ഷകര്‍ക്ക് നൂറുശതമാനം സുരക്ഷിതമായി ഉപയോഗിക്കാനുളള നിയമ നിര്‍മാണം നടത്തണം. അതോടൊപ്പം കൃഷി നശിപ്പിക്കുന്ന ക്ഷുദ്രജീവികളെ വധിക്കുന്നതിനുളള അവകാശം കര്‍ഷകനുണ്ടാകണം.

മനുഷ്യരുടെ വീട്ടില്‍ കടന്നുകയറി അക്രമണം നടത്തുന്നവരെ പ്രതിരോധിക്കുന്നതിനിടയില്‍ വ്യക്തി കൊല്ലപ്പെട്ടാൽ ഗൃഹനാഥന്‌ കിട്ടുന്ന നിയമ പരിരക്ഷ വന്യമൃഗങ്ങളുടെ കടന്നുകയറ്റത്തിലും കര്‍ഷകന്‌ ലഭ്യമാക്കണം. അപ്രകാരം കൊല്ലപ്പെടുന്ന മൃഗങ്ങളെ വനം വകുപ്പ്‌ അധികാരികളുടെ നേതൃത്വത്തില്‍ പരസ്യമായി ലേലം ചെയ്‌ത്‌ ഭക്ഷ്യാവശ്യത്തിനായി നല്‍കുകയും ചെയ്‌താല്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ കഴിയും. ഇതിന്റെ ഒരുവിഹിതം കര്‍ഷകനും ലഭ്യമാക്കണം. പിടിച്ചെടുക്കുന്ന കാട്ടുമൃഗങ്ങളെ കത്തിച്ചുകളയണമെന്ന നിയമം പരിഷ്‌കൃത സമൂഹത്തിന്‌ അപമാനമാണെന്നും സാജു പട്ടരുമഠം പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *