റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 6 ന്

June 30, 2022 - 11:27 am

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന്. വോട്ടെണ്ണലും അന്ന് തന്നെ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ജൂലൈ 19നാണ്. തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ജൂെലെ അഞ്ചിന് പുറപ്പെടുവിക്കും.നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ജൂലൈ 20നാണ്. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 22. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് 10നാണ് അവസാനിക്കുന്നത്. പാര്‍ലമെന്റി-ന്റെ ഇരുസഭകളിലെയും അംഗങ്ങള്‍ അടങ്ങുന്ന ഇലക്ടറല്‍ കോളജിലെ അംഗങ്ങളാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങളും, നാമനിര്‍ദേശം ചെയ്യപ്പെട്ട 12 അംഗങ്ങളും, 543 ലോക്സഭാംഗങ്ങളും ഉള്‍പ്പെടുന്നതാണ് ഇലക്ടറല്‍ കോളജ്. നിലവിലുള്ള സാഹചര്യത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *