റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പറക്കും പപ്പന് സംഗീതം ഒരുക്കാൻ അനിരുദ്ധ് രവിചന്ദര്‍ മലയാളത്തിലേക്ക് എത്തുന്നു

July 4, 2022 - 12:22 pm

നവാഗതനായ വിയാന്‍ വിഷ്ണു ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത പറക്കും പപ്പൻ. ഈ ചിത്രത്തിൽ മലയാളത്തിനും ഏറെ പരിചിതനായ
തെന്നിന്ത്യയിലെ യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കാൻ വരുന്നു.

സംഗീത സംവിധായകന്‍ എന്ന വിലാസത്തില്‍ മാത്രമല്ല ഗായകന്‍ എന്ന നിലയിലും തിളങ്ങുന്ന അനിരുദ്ധ് രജനികാന്തിന്റെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന 3 എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്.ചിത്രത്തിലെ വൈ ദിസ് കൊലവെറി ഡി എന്ന ഗാനം പത്തു കോടിയിലേറെ കാഴ്ചക്കാരെ നേടിക്കൊടുത്തു. തെലുങ്കിലും കന്നടയിലും ഹിന്ദിയിലും സംഗീത സംവിധാനം ഒരുക്കിയിട്ടുണ്ട്.

തെലുങ്കിലും കന്നടയിലും ഹിന്ദിയിലും സംഗീത സംവിധാനം ഒരുക്കിയിട്ടുണ്ട്. മാരി, വേതാളം, പേട്ട, ദര്‍ബാര്‍, മാസ്റ്റര്‍, ഡോക്ടര്‍, ബീസ്റ്റ്,കാത്തു വാക്കുല രണ്ട് കാതല്‍, ഡോണ്‍ തുടങ്ങി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയ അനിരുദ്ധ് ഏറ്റവും ഒടുവില്‍ വിസ്മയം തീര്‍ത്തത് കമല്‍ഹാസന്‍ ലോകേഷ് കനകരാജ് ചിത്രം വിക്രത്തിലാണ്.

അണിയറയില്‍ ഒരുങ്ങുന്ന രജനികാന്ത് ചിത്രം ജയിലര്‍, അജിത് ചിത്രം എ.കെ. 62, ഷാരൂഖ് ഖാന്‍- അറ്റ്‌ലി- നയന്‍താര ബോളിവുഡ് ചിത്രം ജവാന്‍ എന്നീ സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുന്നതും അനിരുദ്ധ് ആണ്.

റാഫി രചനയും സംവിധാനവും നിര്‍വഹിക്കുന്ന വോയ്സ് ഒഫ് സത്യനാഥന്‍ പൂര്‍ത്തിയാക്കിയശേഷം ദിലീപ് അഭിനയിക്കുന്ന ചിത്രമാണ് പറക്കും പപ്പന്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *