അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വായിച്ചു വളരുക ക്വിസ് മത്സരം: ജൂലൈ ഒന്‍പതിന്

July 4, 2022 - 9:40 pm

ദേശീയ വായനാദിന മഹോത്സവത്തോട് അനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാന്‍ഫെഡ്, പഞ്ചായത്ത് വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിവരുന്ന വായിച്ചു വളരുക ക്വിസ് മത്സരം ജൂലൈ ഒന്‍പതിന് രാവിലെ 10ന് പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ജില്ലയിലെ എല്ലാ ഹൈസ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

സ്‌കൂള്‍ അധികാരിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റുമായി ഒന്‍പതിന് രാവിലെ 10ന് മുമ്പായി സ്‌കൂളില്‍ എത്തിചേരണം. മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനമായി പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റും ലഭിക്കും. തിരുവനന്തപുരത്ത് ജൂലൈ 16ന് രാവിലെ നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തില്‍ ജില്ലയില്‍ നിന്ന് ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുമെന്ന് പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി.കെ നസീര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്; ഫോണ്‍ : 9446443964, 9544392785, 9847366228, 9446067025.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *