റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉദുമ മുൻ എംഎൽഎയും, സിപിഎം നേതാവുമായ പിരാഘവൻ അന്തരിച്ചു

July 5, 2022 - 9:55 am

കാസർകോട്: ഉദുമാ മുൻ എംഎൽഎയും, സിപിഎം നേതാവുമായ പിരാഘവൻ (77) വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. 05/07/22 ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. 1991 ലും, 1996 ലും ഉദുമ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 37 വർഷത്തോളം സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായിരുന്നു. എൽഡിഎഫ് ജില്ലാ കൺവീനർ, ദിനേശ് ബീഡി ഡയറക്ടർ, സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട്, കാസർകോട് ജില്ലാ പ്രസിഡണ്ട് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 25 ലേറെ സഹകരണ സംരംഭങ്ങൾക്ക് കാസർകോട് ജില്ലയിൽ തുടക്കം കുറിച്ചിട്ടുള്ള രാഘവൻ മുന്നാട് സ്വദേശിയാണ്. ഭാര്യ: കമല, മക്കൾ: അരുൺകുമാർ (ഏഷ്യാനെറ്റ് ന്യൂസ് ദുബായ് ലേഖകൻ), അജിത് കുമാർ.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *