റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചമ്പക്കുളം മൂലം വള്ളംകളി; ട്രാക്കില്‍ ബോട്ടുകള്‍ക്ക് നിരോധനം

July 8, 2022 - 8:35 pm

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന ചമ്പക്കുളത്താറ്റിലെ വള്ളംകളി ട്രാക്കില്‍ ജൂലൈ 12ന് രാവിലെ 10 മുതല്‍ അനുമതിയില്ലാത്ത പരസ്യ ബോട്ടുകളും ടൂറിസ്റ്റ് ബോട്ടുകളും പ്രവേശിക്കുന്നത് നിരോധിച്ചതായി ജലോത്സവ സമിതി ജനറല്‍ കണ്‍വീനറായ കുട്ടനാട് തഹസില്‍ദാര്‍ അറിയിച്ചു.

ട്രാക്കില്‍ പ്രവേശിക്കുന്നതിന് അനുമതി ആവശ്യമുള്ള ബോട്ടുടമകള്‍ നിശ്ചിത ഫീസ് നല്‍കി മുന്‍കൂട്ടി ബോട്ട് പാസ്  വാങ്ങണം.  അനുവാദമില്ലാതെ ട്രാക്കില്‍ പ്രവേശിക്കുന്ന ബോട്ടുകള്‍ പിടിച്ചെടുത്ത് പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. ബോട്ടുകള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള ഫീസ്- വലിയ പരസ്യ ബോട്ട് -10000 രൂപ, ചെറിയ പരസ്യ ബോട്ട് -5000 രൂപ, വലിയ യാത്രാ ബോട്ട് -3000 രൂപ, ചെറിയ യാത്രാ ബോട്ട് -2000 രൂപ.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *