റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊന്നിയിന്‍ ശെല്‍വൻ – ടീസർ റിലീസ് ചെയ്തത് മോഹൻലാൽ

July 9, 2022 - 11:58 am

മള്‍ട്ടി സ്റ്റാര്‍ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിന്‍ ശെല്‍വൻ ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഈ ചിത്രത്തിൽ രാജരാജ ചോളന്‍ – പൊന്നിയിന്‍ സെല്‍വനായി ജയം രവി എത്തുന്നു.ലൈക്ക പ്രൊഡക്ഷന്‍സും മെഡ്രാസ് ടാക്കീസും ചേര്‍ന്നാണ് കാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. മലയാളം പതിപ്പിന്റെ ടീസര്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തു.

വിക്രം, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ബാബു ആന്റണി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, അശ്വിന്‍ കാകുമാനു,ബാബു ആന്റണി, റിയാസ് ഖാന്‍, ഐശ്വര്യ റായ് , തൃഷ, ഐശ്വര്യ, ലക്ഷമി, ശോഭിത ദുലിപാല, ജയചിത്ര എന്നിവരാണ് മറ്റു താരങ്ങള്‍. ആര്‍.റഹ്മാനാണ് സംഗീതസംവിധായനം.പൊന്നിയിന്‍ സെല്‍വന്‍-1 ആദ്യ ഭാഗം സെപ്തംബര്‍ 30ന് റിലീസ് ചെയ്യും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *