റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രണോയ് സെമിയില്‍

July 9, 2022 - 12:31 pm

ക്വാലാലംപുര്‍: ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ സെമി ഫൈനലില്‍ കടന്നു. ജപ്പാന്റെ കാന്ത സുനിയാമയെയാണ് പ്രണോയ് തോല്‍പ്പിച്ചത്. സ്‌കോര്‍: 25-23, 22-20. മത്സരം കൃത്യം ഒരു മണിക്കൂര്‍ നീണ്ടു.ഇന്ത്യക്ക് തോമസ് കപ്പ് നേടിക്കൊടുത്ത ടീമില്‍ അംഗമായിരുന്നു പ്രണോയ്. സെമിയില്‍ ഹോങ്കോങിന്റെ എന്‍ഗി കാ ലോങ് ഓന്‍ഗസിനെയാണ് പ്രണോയ് നേരിടുക. വനിതാ സിംഗിള്‍സില്‍ ഒളിമ്പ്യന്‍ പി.വി. സിന്ധുവും തോല്‍വി നേരിട്ടു.വനിതാ സിംഗിള്‍സില്‍ ചൈനീസ് തായ്പേയുടെ തായ് സു യിങിനെതിരേ ഇന്ത്യയുടെ ഒളിമ്പ്യന്‍ പി.വി. സിന്ധുവിന് വീണ്ടും തോറ്റു. ക്വാര്‍ട്ടറില്‍ 25-23, 22-20 എന്ന സ്‌കോറിനാണ് തായ് സു സിന്ധുവിനെ തോല്‍പ്പിച്ചത്.കഴിഞ്ഞയാഴ്ച നടന്ന മലേഷ്യ ഓപ്പണിലും തായ് സു സിന്ധുവിനെ തോല്‍പ്പിച്ചിരുന്നു. കരിയറില്‍ 17-ാം തവണയാണ് സിന്ധു തായ് സുവിനോടു തോല്‍ക്കുന്നത്. 2019 ലെ ലോക ചാമ്പ്യന്‍ഷിപ്പിലാണ് സിന്ധു അവസാനം തായ്പേയ് താരത്തെ തോല്‍പ്പിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *