റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷിന്‍സോ ആബേയുടെ കൊല: ചൈനയില്‍ ആഘോഷം!

July 9, 2022 - 12:42 pm

ബെയ്ജിങ്: ഷിന്‍സോ ആബെയുടെ കൊലപാതകം ആഘോഷമാക്കി ചൈനീസ് സമൂഹമാധ്യമങ്ങള്‍. വെടിയുതിര്‍ത്ത അക്രമിയെ ‘ഹീറോ’ എന്നാണ് ദേശീയ മാധ്യമങ്ങള്‍ വാഴ്ത്തിയത്. ആബെയ്ക്ക് വെടിയേറ്റ സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ ചൈനയിലെ സമൂഹമാധ്യമമായ വെയ്ബോയില്‍ ഒരു വിഭാഗം ആളുകള്‍ സന്തോഷം പങ്കുവച്ച് സന്ദേശങ്ങള്‍ പങ്കുവച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആബെയ്ക്ക് മരണം ആശംസിച്ചവരുമുണ്ട്. ഓസ്ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈനീസ് രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റും ആര്‍ട്ടിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബദിയുകാവോയുടെ ട്വിറ്റര്‍ പേജില്‍ ഇത്തരം സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പോസ്റ്റ് ചെയ്തു.

ഇപ്പോഴത്തെ ജപ്പാന്‍ പ്രധാനമന്ത്രിക്കാണ് വെടിയേറ്റതെന്ന് കരുതുന്നു. ഇനി കൊറിയന്‍ പ്രധാനമന്ത്രിയുടെ ഊഴമാകട്ടെ വിചാറ്റില്‍ ഒരാള്‍ കുറിച്ചു. ജപ്പാന്‍ വിരുദ്ധ ഹീറോയ്ക്ക് നന്ദി. ഞാനൊന്നു ചിരിച്ചോട്ടെ?” മറ്റൊരു പോസ്റ്റില്‍ പ്രത്യക്ഷപ്പെട്ട വാചകങ്ങള്‍.അതിനിടെ, പീപ്പിള്‍സ് ഡെയ്ലിയുടെ അധീനതയിലുള്ള ഇംഗ്ലീഷ് മാധ്യമമായ ‘നോബല്‍ ടൈംസില്‍, ആബെയ്ക്കെതിരായ ആക്രമണം ചൈനാവിരുദ്ധ നീക്കങ്ങള്‍ ശക്തിപ്പെടുത്താന്‍ അദ്ദേഹത്തിന്റെ അനുയായികള്‍ ഉപയോഗിച്ചേക്കാമെന്ന ആശങ്കയും പങ്കുവച്ചിട്ടുണ്ട്. എന്നാല്‍, ചൈനീസ് ഭരണകൂടം ആബെയുടെ നിര്യാണത്തില്‍ അനുശോചനവും അറിയിച്ചിരുന്നു.ജപ്പാനും ചൈനയും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന വൈരമാണ് ഇത്തരത്തില്‍ അനുചിതമായ ആഹ്ലാദപ്രകടനം നടത്തുന്നതിലേക്ക് പലരെയും നയിച്ചത്. ചൈനാ-ജപ്പാന്‍ യുദ്ധങ്ങള്‍, കിഴക്കന്‍ ചൈന കടലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടങ്ങിയവയാണ്‌ ചൈനയും ജപ്പാനും തമ്മിലുള്ള വൈരത്തിന്റെ പ്രധാനകാരണം. ഇന്ത്യയോടും തായ്വാനോടും അടുപ്പം സൂക്ഷിച്ചിരുന്ന ഷിന്‍സോ ആബെ, ചൈനയില്‍ അത്ര പ്രിയങ്കരനുമായിരുന്നില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *