റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെല്ലായ പേങ്ങാട്ടിരിയില്‍ വഴിയിട വിശ്രമകേന്ദ്രം ഒരുങ്ങുന്നു

July 12, 2022 - 7:48 pm

നെല്ലായ ഗ്രാമപഞ്ചായത്തില്‍ വഴിയിട വിശ്രമകേന്ദ്രം ടേക്ക് എ ബ്രേക്ക് കെട്ടിടം ഒരുങ്ങുന്നു. 2021 22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി നെല്ലായ ഗ്രാമപഞ്ചായത്തിന്റെയും ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റെയും 50 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. നെല്ലായയിലെ ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു പേങ്ങാട്ടിരിയില്‍ പൊതു ശൗചാലയം. നെല്ലായ പഞ്ചായത്തിലെ വലിയ തിരക്കുള്ള സ്ഥലം കൂടിയാണ് പേങ്ങാട്ടിരി. ഇരു നിലകളിലായി ഒരുങ്ങുന്ന വിശ്രമകേന്ദ്രം കഫറ്റേരിയ, ഫീഡിംഗ് റൂം, വിശ്രമ മുറി, ശുചിമുറി, ബസ് കാത്തിരിപ്പ് കേന്ദ്രം എന്നീ സൗകര്യങ്ങളോടെയാണ് നിര്‍മ്മിക്കുന്നത്. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം, നെല്ലായ ഗ്രാമപഞ്ചായത്ത് 40 ലക്ഷം വീതമാണ് വകയിരുത്തിയിരിക്കുന്നത്.

കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം പി.മമ്മിക്കുട്ടി എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജേഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ പി.കെ സുധാകരന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം നസീമ ടീച്ചര്‍, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ബാബു മാഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി വസന്ത, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എം ബഷീര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *