റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്ക ഒന്നാമത്

July 13, 2022 - 11:11 am

ഗാള്‍: ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയയ്ക്ക് സ്ഥാനചലനം. ശ്രീലങ്കയ്ക്കെതിരേ നടന്ന രണ്ടാം ടെസ്റ്റില്‍ ഒരു ഇന്നിങ്സിനും 39 റണ്ണിനും തോറ്റതോടെ ഓസീസിന് ഒന്നാംസ്ഥാനം നഷ്ടമായി. ദക്ഷിണാഫ്രിക്ക ഓസീസിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി.

ലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര 1-1 നു സമനിലയില്‍ അവസാനിച്ചിരുന്നു. ഇന്നിങ്സ് ജയം നേടിയതോടെ ശ്രീലങ്ക മൂന്നാംസ്ഥാനത്തെത്തി. 71.43 വിജയ ശതമാനത്തോടെയാണ് ദക്ഷിണാഫ്രിക്ക ഒന്നാമനായത്. ഓസീസിന്റെ വിജയ ശതമാനം 70 ആണ്. പാകിസ്താന്‍, ഇന്ത്യ, വെസ്റ്റിന്‍ഡീസ് എന്നിവരെ മറികടന്നാണ് ലങ്കയുടെ കുതിപ്പ്. രണ്ട് ഇന്നിങ്സുകളിലുമായി 12 വിക്കറ്റെടുത്ത കന്നിക്കാരന്‍ പ്രഭാത് ജയസൂര്യ, ഇരട്ട സെഞ്ചുറിയടിച്ച ദിനേഷ് ചാന്‍ഡിമല്‍ എന്നിവരാണു ലങ്കയ്ക്ക് ഇന്നിങ്സ് ജയം നേടിക്കൊടുത്തത്.

ശ്രീലങ്കയുടെ അടുത്ത ടെസ്റ്റ് പരമ്പര പാകിസ്താനെതിരേ ശനിയാഴ്ച തുടങ്ങും. ഓസ്ട്രേലിയയുടെ അടുത്ത ടെസ്റ്റ് പരമ്പര നവംബറില്‍ വെസ്റ്റിന്‍ഡീസിനെതിരേയാണ്. ന്യൂസിലന്‍ഡാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ജേതാക്കള്‍. ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നടന്ന ഫൈനലില്‍ അവര്‍ ഇന്ത്യയെ തോല്‍പ്പിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *