റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പഠനമുറി പദ്ധതി: ഒരു വര്‍ഷത്തിനിടെ ആനുകൂല്യം അനുവദിച്ചത് 510 വിദ്യാര്‍ത്ഥികള്‍ക്ക്

July 22, 2022 - 10:35 pm

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച പഠനമുറി ധനസഹായ പദ്ധതിയില്‍ 2021-22 സാമ്പത്തിക വര്‍ഷം എറണാകുളം ജില്ലയില്‍ പഠനമുറികള്‍ അനുവദിച്ചത് 510 വിദ്യാര്‍ത്ഥികള്‍ക്ക്. ഇതില്‍ 295 പഠന മുറികളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.

വീടുകളില്‍ പഠനസൗകര്യം ഇല്ലാത്ത സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥകളുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടാണ് പഠനമുറി പദ്ധതി ആരംഭിച്ചത്. നാലു ഘട്ടമായി രണ്ടു ലക്ഷം രൂപ വരെയാണ് പഠനമുറി നിര്‍മാണത്തിനായി നല്‍കുന്നത്. ആദ്യഘട്ടത്തില്‍ 15%, അടുത്ത ഘട്ടത്തില്‍ 30%, മൂന്നാംഘട്ടത്തില്‍ 40%, അവസാനം ഘട്ടത്തില്‍ 15% തുകയും ലഭിക്കും.

ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, സ്‌പെഷ്യല്‍, ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ 8 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനംമുറി പദ്ധതിയില്‍ അനുകൂല്യം ലഭിക്കുന്നത്. നിലവിലുള്ള വീടിനൊപ്പം 120 ചതുരശ്ര അടിയിലാണ് പഠനമുറി നിര്‍മ്മിക്കാന്‍ ധനസഹായം അനുവദിക്കുന്നത്. വീടിന്റെ വിസ്തീര്‍ണ്ണം 800 ചതുരശ്ര അടിയില്‍ താഴെയുള്ളവര്‍ക്കാണ് പഠനമുറി പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *