റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോട്ടറി വഴി ഭാഗ്യം വരുന്നവർക്ക് ഒരു മുന്നറിയിപ്പുമായി വീട്ടമ്മ

July 28, 2022 - 6:12 am

കോട്ടയം : ഒരു കോടി രൂപ ലോട്ടറിയടിച്ചിട്ടും സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാതെ കോട്ടയം സ്വദേശിനി വീട്ടമ്മ അന്നമ്മ. 2021 ജൂലൈയിലാണ് ഭാഗ്യമിത്രയുടെ ഒരു കോടി രൂപയുടെ ഭാഗ്യം അന്നമ്മയെ തേടിയെത്തിയത്. അപ്പോൾ സന്തോഷം തന്നെയായിരുന്നു ഈ വീട്ടമ്മയ്ക്ക്. നികുതിയെല്ലാം കഴി‌ഞ്ഞ് ഒരു 60 ലക്ഷത്തിന് മുകളിൽ തുക കയ്യിൽ കിട്ടി. കടങ്ങളും മറ്റും വീട്ടി ബാക്കി ട്രഷറിയിൽ സ്ഥിരം നിക്ഷേപമായി സൂക്ഷിച്ചു.

അങ്ങനെയിരിക്കെ ഒരു വർഷം കഴിഞ്ഞ് ഇപ്പോഴിതാ ഒരു നോട്ടീസ് ലഭിച്ചിരിക്കുന്നു, ആദായനികുതി വകുപ്പിന്റെ വക. നാല് ലക്ഷം രൂപ സർ ചാർജ് ആയി നികുതിയടയ്ക്കണമെന്ന്. ഒരു വർഷം വൈകിയാണ് നോട്ടീസ് വന്നതെന്നിരിക്കെ എന്ത് ചെയ്യണമെന്ന് അറിയില്ല അന്നമ്മയ്ക്ക്. തിരുവനന്തപുരത്തെ ലോട്ടറി വകുപ്പിനോട് ചോദിച്ചപ്പോൾ, എല്ലാ നികുതിയും പിടിച്ച്‌ ബാക്കി തുകയാണ് നൽകിയതെന്നാണ് അറിയിച്ചതെന്ന് അന്നമ്മ പറയുന്നു.

ജൂലൈ 31 ന് അകം തുക അടയ്ക്കണം എന്നാണ് ചാർട്ടേഡ് അക്കൗണ്ടന്റ് അറിയിച്ചത്. ഇത്തരം നിയമപരമായ കാര്യങ്ങളിൽ സർക്കാർ ബോധവൽക്കരണം നടത്തുന്നില്ലെന്നാണ് ഈ വീട്ടമ്മയുടെ പരാതി. മാത്രമല്ല, ഒരു വർഷം വൈകി ലഭിച്ച നോട്ടീസ് ആയതിനാൽ കൈയ്യിലുള്ള തുക മുഴുവൻ നൽകേണ്ടി വരുമെന്ന് ആരെല്ലാമോ തന്നോട് പറഞ്ഞെന്നും ഒട്ടൊന്ന് ഭയത്തോടെ അന്നമ്മ പറയുന്നു. നാളെ ലോട്ടറി വഴി ഭാഗ്യം വരുന്നവർക്ക് ഇത്തരമൊരു അവസ്ഥ വരരുതെന്നും അന്നമ്മ ആവർത്തിക്കുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *