അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കെൽട്രോണിൽ മാധ്യമ പഠനം

July 30, 2022 - 8:59 pm

സംസ്ഥാന സർക്കാരിന്‍റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന മാധ്യമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള കോഴ്‌സിൽ, ടെലിവിഷൻ വാർത്താ ചാനലുകളിലും, ഡിജിറ്റൽ വാർത്താ ചാനലുകളിലും പഠന സമയത്ത് പരിശീലനവും പ്ലേസ്മെന്‍റ് സഹായവും ലഭിക്കും. വാർത്താ അവതരണം, പ്രോഗ്രാം ആങ്കറിങ്, മൊബൈൽ ജേണലിസം (മോജോ ), വീഡിയോ എഡിറ്റിംഗ്, ക്യാമറാ  എന്നിവയിലും പരിശീലനം  ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായ പരിധി 30 വയസ്സ്.  കോഴ്സ് പഠിക്കുവാൻ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെൽട്രോൺ നോളേജ് സെന്‍ററുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഓഗസ്റ്റ് 10, . അപേക്ഷാഫോമിനും വിശദാംശങ്ങൾക്കും വിളിക്കുക : 95 44 95 81 82 വിലാസം : കെൽട്രോൺ നോളേജ് സെന്റർ, സെക്കന്‍റ് ഫ്ലോര്‍ ഫ്ലോർ, ചെമ്പിക്കളം ബിൽഡിങ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, തിരുവനന്തപുരം. 695 014. കെൽട്രോൺ നോളേജ് സെന്റർ, 3rd ഫ്ലോർ, അംബേദ്ക്കർ ബിഎൽഡിങ്, റെയിൽവേസ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്. 673 002.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *