റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കടൽ കാക്കാൻ പ്രാദേശിക ഇടപെടൽ അനിവാര്യം: കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ

August 2, 2022 - 9:21 pm

മണ്ഡലത്തിൽ ‘അറിവ്’ ക്യാമ്പിനു തുടക്കം 

വൈപ്പിൻ: കടൽതീര സംരക്ഷണത്തിനും മത്സ്യസമ്പത്തിന്റെ വർധനയ്ക്കും പ്രാദേശിക ഇടപെടലുകളും ജാഗ്രതയും അനിവാര്യമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. ഇക്കാര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് നിർണ്ണായക പങ്കു വഹിക്കാനുണ്ട്. നാടിന്റെ തന്നെ നിലനിൽപ്പിന് കടലിന്റെയും മത്സ്യസമ്പത്തിന്റെയും മത്സ്യത്തൊഴിലാളികളുടെയും സുസ്ഥിതി സുപ്രധാനമാണ്. അതുകൊണ്ടാണ് ഫിഷറീസ് വകുപ്പിന്റെ തീരോന്നതി പദ്ധതിയുടെ ഭാഗമായ ‘അറിവ്’ ബോധവത്‌കരണ ക്യാമ്പുകൾ മണ്ഡലത്തിലെ ആറു തീരപഞ്ചായത്തുകളിലും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏറെ പ്രാധാന്യം നൽകി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിലെ ആദ്യ ‘അറിവ്’ ക്യാമ്പ് എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗം, വിദ്യാഭ്യാസം – പാർപ്പിടം ഉൾപ്പെടെ വിവിധ ക്ഷേമ പദ്ധതികൾ, മയക്കുമരുന്ന് ദുരുപയോഗം, മത്സ്യ സമ്പത്ത് സംരക്ഷണം, മത്സ്യക്കുഞ്ഞുങ്ങളുടെ പരിപോഷണം, മത്സ്യ സംസ്‌കരണവും വിപണനവും എന്നിവ സംബന്ധിച്ച് വിശദമായ ബോധവത്കരണമാണ് ‘അറിവ്’ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ക്ഷേമപദ്ധതികളുടെ പ്രയോജനം അർഹരിലെത്താതെ പോകുന്ന സാഹചര്യം ഒഴിവാക്കാൻ അറിവിലൂടെ കഴിയും. 

ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സരിത സനിൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനോജ്‌കുമാർ,  സ്ഥിരം സമിതി അംഗങ്ങളായ റസിയ ജമാൽ, സ്വാതിഷ് സത്യൻ, സോഫിയ ജോയ്, അംഗങ്ങളായ തെരേസ വോൾഗ, ബിന്ദു വേണു, ഷീജ രെഞ്ചു, ഫിഷറീസ് ജൂനിയർ സൂപ്രണ്ട് പി സന്ദീപ്,എക്സ്റ്റൻഷൻ ഓഫീസർ കെ.ബി സ്‌മിത എന്നിവർ പ്രസംഗിച്ചു. വിവിധ വകുപ്പ്, ഏജൻസി ഉദ്യോഗസ്ഥർ ക്ലാസുകൾ നയിച്ചു. ജില്ലയിൽ ‘അറിവ്’ ക്യാമ്പിനു തെരഞ്ഞെടുക്കപ്പെട്ട എട്ടു കേന്ദ്രങ്ങളിൽ ആറും വൈപ്പിൻ മണ്ഡലത്തിലാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *