റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂവാറ്റുപുഴ എം സി റോഡിൽ വലിയ ഗർത്തം; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

August 3, 2022 - 10:27 am

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. എംസി റോഡിൽ കച്ചേരി താഴത്ത് വലിയ പാലത്തിനു സമീപമാണ് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടത്. 02/08/22 ചൊവ്വാഴ്ച രാത്രി 9 മണിയോടെ പെട്ടെന്ന് റോഡ് ഇടിഞ്ഞ് ആഴത്തിലുള്ള രൂപപ്പെടുകയായിരുന്നു. ഈ ഭാഗത്ത് റോഡ് താഴ്ന്ന നിലയിലാണ്. സംഭവം അറിഞ്ഞതോടെ പോലീസ് ബാരിക്കേഡ് വച്ച് അപകടം ഒഴിവാക്കി. ഗർത്തം രൂപപ്പെട്ടതോടെ സ്ഥലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കുഴിയുടെ ആഴം സംബന്ധിച്ച പരിശോധനയ്ക്കായി വിദഗ്ധസംഘം ഇവിടേക്ക് എത്തിയിട്ടുണ്ട്.

പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് പരിശോധന നടത്തുന്നത്. ജെസിബി ഉപയോഗിച്ച് കുഴിയുടെ ആഴമളന്നാണ് പരിശോധന. കുഴിയുടെ താഴ്ചയിൽ കോൺക്രീറ്റ് ടാങ്ക് പോലെ ഒരു വസ്തു കാണുന്നുണ്ട്. 1978 ലാണ് പാലവും അപ്രോച്ച് റോഡും നിർമ്മിച്ചത്. അതുകൊണ്ടുതന്നെ ഇതെന്താണെന്ന് യാതൊരു ഊഹവുമില്ല. പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്ക് പുറമേ ബിഎസ്എൻഎൽ, കെഎസ്ഇബി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

ഇവിടെ പഴയൊരു കനാൽ ഉണ്ടായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. അങ്ങനെ എന്തെങ്കിലും തരത്തിൽ വെള്ളം ഒഴുക്ക് വന്ന് മണ്ണിടിഞ്ഞ് ആണോ റോഡിൽ കുഴി ഉണ്ടായത് എന്നാണ് പരിശോധിക്കുന്നത്. റോഡിന്റെ താഴ്ചയിൽ കാണുന്ന ടാങ്ക് ബിഎസ്എൻഎല്ലിന്റെ ചേമ്പറാണെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *