തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകനും ഡോക്‌മെന്ററി സംവിധായകനുമായ കെ.സതീഷ് (59) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായിരുന്നു. കോഴിക്കോട് ക്വയിലാണ്ടി സ്വദേശിയാണ്. ദൂരദര്‍ശന്‍,കൈരളിടി.വി, സി ഡിറ്റ് എന്നീ സ്ഥാപനങ്ങളില്‍ ജോലി ചെയ്‌തിട്ടുണ്ട്. കൈരളി ടിവിയിലെ ജനപ്രിയ പരാപാടിയായിരുന്ന അശ്വമേധത്തിന്റെ ആദ്യ പ്രൊഡ്യൂസറായിരുന്നു. കേരള ഡയറിയെന്ന പരമ്പരക്ക് ഏറ്റവും നല്ല സംവിധായകനുളള ദേശീയപുരസ്‌കാരം നേടിയിട്ടുണ്ട്.
ശാസ്‌ത്രസാഹിത്യ പരിഷിത്തിന്റെ യുറീക്കയില്‍ കുട്ടികള്‍ക്കുവേണ്ടിയും എഴുതിയിരുന്നു. നിരവധി ബാലസാഹ്യത്യകൃതികള്‍ മലയാളത്തിലേക്ക മൊഴിമാറ്റം ചെയ്‌തിട്ടുണ്ട്. തൃശൂരില്‍ വിബ്‌ജിയോര്‍ ചലച്ചിത്രകൂട്ടായ്‌മയുടെ പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു. നിരവധി ജനകീയ സമരങ്ങളിലും കൂട്ടായ്‌മകളിലും സജീവ സാന്നിദ്ധ്യമായിരുന്നു. ഒരുവര്‍ഷം ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ബുക്ക് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചിന്താവാരികയുടെ സ്ഥാപക പത്രാധിപസ മിതിയംഗംആയിരുന്ന ഈ കെ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനാണ്. ഭാര്യ മായ കവിയൂര്‍. മക്കള്‍ : തേജസ്വിനി, (അസി.പ്രൊഫസര്‍,ചാലക്കുടി നിര്‍മലാ കോളേജ്),മനസ്വിനി (അസി.പ്രൊഫസര്‍ വളാഞ്ചേരിശ്രീനാരായണ കോളേജ് ) .മരുമകന്‍ അനന്ദുശര്‍മ .സംസ്‌കാരം രവിലെ 10 ന് കൂത്താട്ടുകുളത്തിനടുത്ത വെളിയന്നൂരില്‍.
