തിരുവനന്തപുരം: വര്‍ക്കല താഴെ വെട്ടൂരില്‍ വള്ളം മറിഞ്ഞു. വള്ളത്തില്‍ ഉണ്ടായിരുന്നവരെ മറ്റു വള്ളക്കാര്‍ രക്ഷപ്പെടുത്തി. മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മാഹിന്‍ (60), ഷാഹിദ് (35) ഇസ്മായില്‍ (45) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 09/08/22 ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്.
