അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ദേശീയ ലോക് അദാലത്ത് 13-ന്

August 10, 2022 - 11:00 pm

ആലപ്പുഴ: ദേശീയ നിയമ സേവന അതോറിറ്റിയുടെ നിര്‍ദേശാനുസരണം ജില്ലാ നിയമ സേവന അതോറിറ്റി, ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലും ഓഗസ്റ്റ് 13-ന്  ദേശീയ ലോക് അദാലത്ത് നടത്തും.

നിലവില്‍ കോടതികളുടെ പരിഗണയിലിരിക്കുന്നതും ഒത്തുതീര്‍പ്പാക്കാവുന്നതുമായ കേസുകള്‍, വാഹനാപകട നഷ്ടപരിഹാരം,  ബാങ്കുകളുടെ സമര്‍പ്പിച്ച വായ്പ കുടിശിക എന്നിവയുമായി ബന്ധപ്പെട്ടവ , കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, ബി.എസ്.എന്‍.എല്‍, സ്വകാര്യ മൊബൈല്‍ കമ്പനികള്‍, തൊഴില്‍ വകുപ്പ് എന്നിവയുടെ കേസുകള്‍, രജിസ്‌ട്രേഷന്‍ വകുപ്പ് സമര്‍പ്പിച്ച അണ്ടര്‍ വാല്യൂവേഷന്‍ കേസുകള്‍, ഏതെങ്കിലും കോടതിയുടെ പരിധിയില്‍ വരാവുന്നതും നിയമപ്രകാരം ഒത്തുതീര്‍പ്പാക്കാവുന്നതുമായ തര്‍ക്കങ്ങള്‍ എന്നിവയും അദാലത്തില്‍ പരിഗണിക്കും.

മജിസ്ട്രേറ്റ് കോടതികളിലെ പെറ്റി കേസുകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ഇതേ ദിവസം പ്രത്യേക സിറ്റിംഗ് ഉണ്ടായിരിക്കും.  കക്ഷികള്‍ക്ക് നേരിട്ടോ അഭിഭാഷകര്‍ മുഖേനയോ കോടതികളില്‍ ഹാജരാകാം. എല്ലാ കക്ഷികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജും ജില്ലാ നിയമ സേവന അതോറിറ്റി ചെയര്‍മാനുമായ ജോബിന്‍ സെബാസ്റ്റ്യന്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *